വൈക്കം: വൈക്കം നഗരസഭ ഭരണം തൃശങ്കുവില്‍. എല്‍ഡിഎഫിന് 12,യുഡിഎഫിന് 10. ബിജെപിക്ക് 2 .സ്വതന്ത്ര 2.എന്ന നിലയില്‍ വന്നതാണ് അനിശ്ചിതത്വം വരാന്‍ കാരണം. കോണ്‍ഗ്രസ് റിബലായി മത്സരിച്ചു വിജയിച്ച രണ്ടു പേരില്‍ ഒരാള്‍ ചെയര്‍മാന്‍സ്ഥാനം നല്കിയാല് യുഡിഎഫി ന് പിന്തുണ നല്‍കാമെന്ന് സുചന നല്‍കിയിട്ടുണ്ട്. എന്നാല്‍ മറ്റെരു സ്വതന്ത്ര ഇന്ദിരാദേവി നയം വ്യക്തമാക്കിയിട്ടില്ല.
ഇവിടെ രണ്ട്്് സ്വീറ്റില്‍ ജയിച്ച ബി.ജെ.പി.യുടെ നിലപാട് നിര്‍ണ്ണായകമാവും എല്‍ഡിഎഫിന് പട്ടിക്ക് മുഴുവന്‍ തേങ്ങാ കിട്ടിയ അവസ്ഥയാണ് 12 സ്വീറ്റുള്ള എല്‍ഡിഎഫ് സ്വതന്ത്രരെ ചാക്കിച്ച് പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിവും ചെയര്‍മാന്‍സ്ഥാനം നല്കാന് തയ്യാറാകാത്തതാണ് പിന്തുണക്ക് തടസമാകുന്നത്.സ്വന്തം പാര്‍ട്ടി തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും ചതിമനസിലാക്കി 4-ാം വാര്‍ഡില്‍ നിന്ന് ജയിച്ച ശശിധരന് ചെയര്മാന് സ്ഥാനര്‍ത്ഥിയാകാന്‍ ശ്രമിക്കുന്നുണ്ട്്.
ചെയര്മാന് സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി പരിഗണനയുണ്ടായിരുന്ന ടൗണ്‍ ലോക്കല്‍ സെക്രട്ടറി മത്സരിച്ച 7 ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെക്കാളും 53 വോട്ടുകള്‍ക്ക് പിന്നിലായി മൂന്നാം സ്ഥാനത്ത് പോയത്്്്്് എല്‍ഡിഎഫി നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: