തിരുവല്ല: ബിജെപി ചരിത്രം തിരുത്തി ഇടത് കോട്ടകള്‍ പിടിച്ചതിന്റെ ഞെട്ടലില്‍നിന്ന് വിട്ടുമാറാന്‍ ജില്ലയിലെ സിപ്എം നേതാ്കള്ക്കായി്ട്ടില്ല.പരമ്പരാഗത ശക്തികേന്ദ്രങ്ങളിലുണ്ടായ വിള്ളലിനെ കുറിച്ച് വിശദീകരണം നല്കാന് സിപിഎം ജില്ലാനേതൃത്വം താഴേതട്ടിലേക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.കടുത്ത വിഭാഗീയ പ്രശ്നങ്ങളും, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങളും ഇടത് കേന്ദ്രങ്ങളില്‍ നേരത്തെ തന്നെ കല്ലുകടിയുണ്ടാക്കിയിരുന്നു.എന്നാല്‍ ജില്ലാനേതൃത്വം ഇടപെട്ട് പ്രശനപരിഹാരത്തിന് ശ്രമിച്ചില്ല എന്ന ആക്ഷേപവും ഒരുവിഭാഗത്തിനുണ്ട്.പാര്‍ട്ടി ജില്ലാ സെക്രട്ടറി ആര് സനല്‍കുമാറിന്റെ തട്ടകമായ നെടുമ്പ്രത്ത് ബിജെപി ഒറ്റക്ക് ഭരണത്തിനിറങ്ങുന്നതാണ് പാര്‍ട്ടിക്ക വലിയ നാണക്കേടുണ്ടാക്കിയിരിക്കുന്നത്.ഇവിടെ സിപിഐക്ക് സീറ്റ് നിഷേധിച്ചതും പരാജയത്തിന് ആക്കം കൂട്ടി.അദ്ദേഹത്തിന്റെ സ്വന്തം വാര്‍ഡില്‍ പോലും കഷ്ടിച്ചാണ് പാര്‍ട്ടിക്ക് വിജയിക്കാന്‍ സാധിച്ചത്,വമ്പിച്ച ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ വിജയിച്ച ഇവിടെ ഇരുപത് വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ചന്ദ്രലേഖ കടന്ന് പോയത്.ഇടത് വലത് രഹസ്യബാന്ധവങ്ങള്‍ പലയിടങ്ങളില്‍ നടന്നുവെങ്കിലും വ്യക്തമായ ഭൂരി പക്ഷത്തിലാണ് മിക്കയിടത്തും ബിജെപി വെന്നികൊടി പാറിച്ചത്.പെരിങ്ങര പഞ്ചായത്തില്‍ പരമ്പരാഗത സീറ്റായ എട്ടിലും പതിനെന്നിലും പാര്‍ട്ടിക്ക് കാലിടറി.നൂറ്റിഅന്‍പതില്‍ പരം വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ഇവിടെ വിജയിച്ചത.സീറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് ബ്രാഞ്ച് ക്മ്മ്റ്റി അംഗംതന്നെ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതും ചര്‍ച്ചാവിഷയമായിരുന്നു.പാര്‍ട്ടി കോട്ടകളെ ചിഹ്നഭിന്ന മാക്കികൊണ്ടാണ് എട്ടാം വാര്‍ഡില്‍ വിശാല ഐക്യത്തിന്റെ ഭാഗമായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയകുമാരി ജയിച്ചുകയറിയത്.കടുത്ത വിഭാഗീയതയില്‍ കടപ്രയിലും ഇടതിന് കാലിടറിയപ്പോള്‍ ഭരണ തുടര്‍ച്ചയാണ് പാര്‍ട്ടിക്ക് നഷ്ടമായത്.നഗര സഭയിലും പാര്‍ട്ടിക്കുണ്ടായ അപ്രതീക്ഷിത പ്രഹരം വലിയനാണക്കേടുണ്ടാകി. വിമതസാന്നിദ്ധ്യം അടക്കം മിക്കയിടങ്ങളിലും പാര്‍ട്ടിക്ക് പരാജയം സമ്മാനിച്ചു.അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ 9 വാര്‍ഡുകളില്‍ നേതാക്കളെ ഇറക്കി മത്സരിപ്പിച്ച സിപിഎമ്മിന് മൂന്നുപേരെ മാത്രമാണ് വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞത്. ആകെ ലഭിച്ച എട്ടു വാര്‍ഡുകളില്‍ നാലെണ്ണത്തില്‍ വിജയിച്ചത് ഇടതുപക്ഷ സ്വതന്ത്രരാണ്. ഘടകകക്ഷികളില്‍ ജനതാദള്‍ (എസ്) ന് മാത്രമാണ് ഒരു വാര്‍ഡില്‍ വിജയം കാണാന്‍ കഴിഞ്ഞു്. കഴിഞ്ഞ തവണ പതിനാല് വാര്‍ഡുകളിലാണ് ഇടതുപക്ഷം വിജയിച്ചത്. ഇക്കുറി ആകെ എട്ടു വാര്‍ഡുകളില്‍ മാത്രമാണ് വിജയം നേടിയത്. ഘടകക്ഷിയായ സിപിഐ മത്സരിച്ച മൂന്ന് വാര്‍ഡുകളില്‍ ഇക്കുറി ഒന്നില്‍പോലും വിജയം നേടാനാകാഞ്ഞതും വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.ഇവിടങ്ങളില്‍ സിപിഎം നേതാക്കള്‍ തന്നെ വോട്ടുചോര്ത്തിയെന്ന ആരോപണവും ഒരുവിഭാഗത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: