തളിപ്പറമ്പ്: ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുകയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വീട്ടുമുറ്റത്തേക്ക് എറിഞ്ഞ് ബോംബ് പൊട്ടിക്കുകയും ചെയ്തു. പരിയാരം ഗ്രാമപഞ്ചായത്തിലെ തലോറയിലാണ് ശനിയാഴ്‌ച്ച രാത്രി സിപിഎം ഗുണ്ടകള്‍ അഴിഞ്ഞാടിയത്. പരിയാരം പഞ്ചായത്തിലെ വെള്ളാവ് വാര്‍ഡില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി പി.പി.ഉഷ, പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി ഡിവിഷനില്‍ നിന്നും തളിപ്പറമ്പ് ബ്ലോക്കിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി എ.കെ.പ്രസീത എന്നിവരുടെ വീടുപരിസരത്താണ് ശനിയാഴ്‌ച്ച സന്ധ്യയ്‌ക്കുശേഷം എല്ലാ മാന്യതകളും മറന്ന് സഖാക്കള്‍ അഴിഞ്ഞാടിയത്.
സന്ധ്യക്ക് 6 മണിക്ക് ശേഷം ആഹ്ലാദ പ്രകടനങ്ങള്‍ പാടില്ല എന്ന് കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു. അത് കാറ്റില്‍ പറത്തിയാണ് 8 മണി വരെ തലോറയില്‍ പ്രകടനവും ഭീഷണിയും മുഴക്കിയത്. വാര്‍ഡിന്റെ മറ്റ് ഭാഗങ്ങളിലൊന്നും പോകാതെ 7 മണി മുതല്‍ 8 മണി വരെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീട്ടിനു സമീപം തന്നെയായിരുന്നു പ്രകടനം. കേട്ടാല്‍ അറയ്‌ക്കുന്ന ഭാഷയില്‍ തെറിവിളിയും ബിജെപി സ്ഥാനാര്‍ത്ഥികളുടെ കോലം കത്തിക്കലുമായിരുന്നു പ്രകടനക്കാരുടെ പരിപാടി.
പടക്കം പൊട്ടിക്കുന്നതിനിടയില്‍ ബോംബ് പൊട്ടിച്ച് വന്‍ ശബ്ദമുണ്ടാക്കിയത് പരിസരവാസികളിലും അങ്കലാപ്പ് സൃഷ്ടിച്ചു. പ്രകോപനമുണ്ടാക്കി രാഷ്‌ട്രീയ സംഘട്ടനം ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു സി.പി.എം പ്രവര്‍ത്തകര്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംയമനം പാലിച്ചത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാകാന്‍ കാരണമായി.
പ്രകടനം നടത്തിയവര്‍ പ്രദേശത്തെ ചില സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരെടുത്തു പറഞ്ഞാണ് കേട്ടാലറയ്‌ക്കുന്ന ഭാഷയില്‍ തെറി വിളിച്ചത്. കയ്യും കൊത്തും കാലും കൊത്തും വേണ്ടി വന്നാല്‍ തലയും കൊത്തും എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രകടനം.
പരിയാരം പഞ്ചായത്തിലെ ബഹുഭൂരിപക്ഷം പഞ്ചായത്ത് വാര്‍ഡിലും എല്ലാ ബ്ലോക്ക് ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് വാര്‍ഡിലും ബിജെപി ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. വെള്ളാവ് വാര്‍ഡില്‍ ഇത്തവണ ആദ്യമായാണ് ബിജെപി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിച്ചത്. നൂറോളം വോട്ടുകളും അവര്‍ നേടിയിരുന്നു. സാധാരണ തെരഞ്ഞെടുപ്പില്‍ ഉച്ചയാകുന്നതോടെ യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ സ്ഥലം വിടുകയാണ് പതിവ്. എന്നാല്‍ ഇക്കുറി ബിജെപി ഏജന്റുമാര്‍ മുഴുവന്‍ സമയവും ബുത്തില്‍ ഇരുന്നത് സിപിഎമ്മിന് സുഖിച്ചില്ല.
പരിയാരം പഞ്ചായത്തിലെ 18 ബൂത്തുകളില്‍ കഴിഞ്ഞ തവണ 17 സീറ്റിലും സിപിഎമ്മിന് ജയിക്കാന്‍ കഴിഞ്ഞിരുന്നു. പരിയാരം വില്ലേജിലെ തിരുവട്ടൂര്‍ വാര്‍ഡ് മാത്രമാണ് ലീഗിന് ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പരിയാരം വില്ലേജിലെ 6 വാര്‍ഡുകളിലും യുഡിഎഫ് ജയിച്ചത് സിപിഎമ്മിനെ ചൊടിപ്പിച്ചു. കുറ്റ്യേരി വില്ലേജിലെ 12 വാര്‍ഡുകള്‍ മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. യുഡിഎഫ് കൂടുതല്‍ സീറ്റ് നേടി ജയിച്ച് കയറിയപ്പോഴും സി.പി.എംന് അമര്‍ഷം ബിജെപിയോടു തന്നെ അതിനാലാണ് തലോറയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീട്ടു പരിസരത്ത് പ്രകടനം നടത്തുകയും കോലം കത്തിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പോലീസില്‍ പരാതി നല്കിയിട്ടുണ്ട്.
















