തിരുവന്‍വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മത്സരത്തില്‍ തിരുവന്‍വണ്ടൂര്‍ ഡിവിഷന് ബിജെപിയിലെ കലാരമേശ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിഷാ വെണ്ണുവള്ളിയിലിനെ 297വോട്ടിനാണ് പരാജയപ്പെടുത്തിയത്. ആദ്യമായാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്. പതിറ്റാണ്ടുകളായി യുഡിഎഫ് കുത്തകയാക്കിവച്ചിരുന്ന സീറ്റാണ് ബിജെപി പിടിച്ചെടുത്തത്.
കഴിഞ്ഞ അഞ്ചുവര്‍ഷം പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ നിന്നുള്ള മെമ്പറായിരുന്നു കലാരമേശ്. വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നും, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരം കണ്ടുകൊണ്ട് ഡിവിഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യമെന്നും കലാരമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: