മാര്‍ക്കണ്ഡമായി ഇഴഞ്ഞുചെന്ന് മായിജിയുടെ ചിത്രത്തിനു മുന്നില്‍ കരഞ്ഞ് കുറ്റം പറച്ചിലും നിന്ദയും നടത്തിക്കൊണ്ടിരിക്കെ മുഴുവന്‍ സമയവും അദ്ദേഹം അമ്മയുടെ തൃപ്പാദത്തില്‍ നമസ്കരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.നേരം പുലര്‍ന്ന് കോഴി കൂകാനും പക്ഷികള്‍ ചിലക്കാനും തുടങ്ങുന്നതുവരെ അങ്ങനെ തുടര്‍ന്നു.പെട്ടെന്നു മായി അദ്ദേഹത്തിന്റെ മുന്നില്‍ പ്രത്യക്ഷയായി അരുളിചെയ്തു.
”കുറ്റംപറയൂ,നിന്ദിക്കൂ,ആക്ഷേപിക്കൂ.പക്ഷേ ,ഈ നിമിഷം മുതല്‍ ഒരൊറ്റ തുള്ളി കണ്ണുനീര് വീഴാന്‍ പാടില്ല.ഒരു തുള്ളി വീണാല്‍ മേലില്‍ ഒരിക്കലും ഞാന്‍ നിന്റെയല്ല.നീ എന്റെയുമല്ല.”ഇത്രയും അരുളിചെയ്ത് അമ്മ മറഞ്ഞു.
ഈ അന്ത്യശാസനം കേട്ട് അദ്ദേഹത്തിന്റെ ഹൃദയം സ്തംഭിച്ചപോലെയായി.വിവരിക്കാന്‍ വയ്യാത്ത വിധം അത്ഭുതകരവും നിര്‍ബ്ബന്ധിതവുമായ ഒരു മാറ്റം അദ്ദേഹത്തിനുണ്ടായി.ഹൃദയസ്തംഭനം കൊണ്ട് മരിച്ചുപോയേക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ അമ്മയാല്‍ എന്നെന്നേക്കുമായി ഉപേക്ഷിക്കപ്പെട്ടവനായി പുനര്ജന്മമെടുക്കേണ്ടി വരുമെന്നും ഭയപ്പെട്ടു.അതുകൊണ്ട് ആദ്യം ചെയ്തത് അമ്മയോട് മാപ്പിരക്കുകയായിരുന്നു.
”സദാ ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയുംചെയ്യുന്ന അമ്മേ……”എന്നു പറഞ്ഞ് നമസ്കരിച്ചു.
ഹസനീ ഹസനീ വാലി മായ്
മുത്ധേ ക്യാ ഖബര്ഹൈ?
മേരി സാത്തൂഭി രോതീ ഹൈ
മേംസമത്ധ് രൂലാക്കേ തൂ
മേരേ പാപ് ധോതീ ഹൈ
ഹസലെ ഹസാലെ രുലായാ ഭൂലാജാ
സബ് ഹസാ രഹേ തേരി അലമേം.
ചിരിക്കുക ചിരിപ്പിക്കയേവം,സദാവിരാജിക്കും
ചരാചരജനയിത്രി കരയാനെന്തേ?
കരഞ്ഞു ഞാനതു കണ്ടു സഹിക്കാഞ്ഞിട്ടാണെന്നമ്മ
കരഞ്ഞതെന്നെങ്ങനെ ഞാന്‍
മനസ്സിലാക്കും
വിപരീത ബുദ്ധിയാല്‍ ഞാന്‍
അമ്മ കണ്ണീര്വാര്ത്തതെന്റെ
പാപമെല്ലാം കഴുകുവാനെന്നു
ധരിച്ചേല്.
കരഞ്ഞതും കരയിച്ചകാര്യവും
മറക്കുക
ചിരിക്കുക ചിരിപ്പിക്കചിരിപ്പു
ലോകം
സ്വയം ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചും കൊണ്ടിരിക്കുന്ന അമ്മ! ഞാന്‍ കരഞ്ഞതുകൊണ്ടാണ് അമ്മയും അമ്മയും കരഞ്ഞതെന്ന് ഞാനെങ്ങനെയറിയും? എന്റെ പാപം കഴുകിക്കളയാനാണ് അമ്മ കരഞ്ഞതെന്ന് ഞാന്‍ ധരിച്ചുപോയി.ഞാന്‍ കരഞ്ഞതും അമ്മയെ കരയിച്ചതും മറക്കുക.ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുക.അമ്മയുടെ ലോകമെല്ലാം ചിരിക്കുന്നു.
മായി മാര്‍ക്കണ്ഡനെ ഒരിക്കലും വിട്ടുപോകാതിരിക്കാനായി ആത്മസമര്‍പ്പണമെന്ന കവചമുണ്ടാക്കി മായിജിയുടെ ചരണകമലങ്ങള് മുറുകിപ്പിടിച്ച് ദൈന്യതയോടെ മാപ്പിരന്നു.പൊള്ളിക്കുന്ന ചൂടില്‍ നിന്ന് മരവിപ്പിക്കുന്ന തണുപ്പിലേക്ക്,അങ്ങേയറ്റത്തുനിന്ന് ഇങ്ങേയറ്റത്തേക്ക് ഉണ്ടായ മാറ്റംമൂലം ഹൃദയം തകര്‍ന്നു പോകാത്തത് ഭാഗ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു.
മാര്‍ക്കണ്ഡമായിയുടെ സിദ്ധാന്തങ്ങള്‍ ഹിന്ദുമതത്തില്‍ നിന്ന് ഭിന്നവും അതിന് വിപരീതവുമായിരുന്നു.”1935 ല്‍ ഹരിജനങ്ങള്‍ക്കും മായി പൂജ നടത്താം” എന്നു പറഞ്ഞാല്‍ യാഥാസ്ഥിതിക ഹിന്ദുക്കളുടെ സമനില തെറ്റുമായിരുന്നു.ഒരിക്കല്‍ സബര്‍മതി നദിക്കരയിലുള്ള ഭദ്രകാളി ക്ഷേത്ര ഹാളില്‍വെച്ച് ഒരു മായി സമ്മേളനം നടത്താന്‍ ആലോചിച്ചു.ഉടമസ്ഥരുടെ മറുപടി ഇങ്ങനെയായിരുന്നു.
”മാര്ക്കണ്ഡഭായി മാതാജിയുമായി വ്യക്തിപരമായ ബന്ധമുള്ള ആളാണെന്ന് ഞങ്ങള്‍ക്കറിയാം.പക്ഷേ വിചിത്രമായ അഭിപ്രായമാണദ്ദേഹത്തിനുളളത്.അദ്ദേഹം ഹരിജനങ്ങളെക്കൂടി ആരാധനയില്‍ ചേര്‍ക്കും.ഹരിജനങ്ങള്‍ക്ക് പ്രവേശനമില്ല എന്ന ഒരു അറിയിപ്പ് തൂക്കുകയാണെങ്കില്‍ ഒരിക്കല്‍ മാത്രമല്ല,ആഴ്ചയിലൊരിക്കല്‍ മായി പൂജക്കുവേണ്ടി വാടക കൂടാതെ സ്ഥലം തരാം.”
മാര്‍ക്കണ്ഡമായി വഴങ്ങിയില്ലെന്നു പറയേണ്ടതില്ലല്ലൊ.ഹിന്ദുമതംപോലെ മഹത്തായ മതം വേറെയില്ലെന്നു പറയുന്നതിനു കടകവിരുദ്ധമായിരുന്നു മായിസത്തിലെ സാര്‍വ്വലൗകികത്വം.അഹമ്മദബാദിലെ ഹിന്ദുക്കള്‍ ഹിന്ദുമതത്തെ അമിതലാളനകൊണ്ട് പുകഴ്ത്തുന്നതില്‍ തല്പരരായിരുന്നു.
”ഒരു ഹരിശ്ചന്ദ്രന് മറ്റേതു മതത്തിലുണ്ട്.? കാട്ടിത്തരൂ.”എന്നൊരാള്‍ പറഞ്ഞാല്‍ അവര്‍ കൈകൊട്ടി ആഹ്ലാദിക്കും.അവര്‍ നടത്തുന്ന ചൂഷണത്തെപ്പറ്റിയൊ കരിഞ്ചന്തയെപ്പറ്റിയൊ മിണ്ടിപ്പോകരുത്.അതും മതവുമായി എന്താണ് ബന്ധം?.”എന്ന് കരിഞ്ചന്തക്കാരന്‍ അത്ഭുതഭാവത്തില്‍ ചോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: