ചേര്‍ത്തല: കഞ്ഞിക്കുഴിയില്‍ സിപിഎം തകരുന്നു. യുഡിഎഫ്, ബിജെപി മുന്നേറ്റം. ആകെയുള്ള 18 സീറ്റുകളില്‍ നേരത്തെ എല്‍ഡിഎഫിന് പതിനാറും, യുഡിഎഫിന് രണ്ടു സീറ്റുകളുമാണ് ഉണ്ടായിരുന്നത്.എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 13 സീറ്റില്‍ ഒതുങ്ങി. അഞ്ചിടത്ത് യുഡിഎഫ് അപ്രതീക്ഷിത വിജയം നേടുകയും, കഞ്ഞിക്കുഴിയില്‍ വോട്ട് നില കുറവായിരുന്ന സമത്വമുന്നണി സഖ്യം വന്‍ മുന്നേറ്റം നടത്തുകയും ചെയ്തു. ശക്തമായ മല്‍സരം കാഴ്ചവെച്ച് ഇരു മുന്നണികള്‍ക്കും ഭീഷണിയാകുവാന്‍ സഖ്യത്തിന് കഴിഞ്ഞു. നിലവില്‍ ജയിച്ച പല വാര്‍ഡുകളിലും മുന്‍തവണത്തേതിനേക്കാള്‍ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ കടന്നുകൂടിയത്. കൃഷ്ണപിള്ള സ്മാരകം കത്തിച്ചതുള്‍പ്പടെ ശക്തമായ വിഭാഗീയത സിപിഎമ്മില്‍ നിലനില്‍ക്കുന്ന പ്രദേശം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: