ശ്രീമദ്ഭാഗവതത്തിലും കാലത്തെ ഗണിച്ച് നിര്‍ണ്ണയം ചെയ്തിട്ടുള്ളതായിക്കാണാം. ഭൂമണ്ഡലത്തില്‍ ജനിച്ചുവളര്‍ന്ന് മരിച്ചുപോകുന്ന നാം ഭൂമിയെ ചൈതന്യവത്താക്കുന്ന സൂര്യചന്ദ്രന്മാരുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സൂര്യചന്ദ്രന്മാരും ഭൂമിയും എന്നുണ്ടായിയെന്ന് ആര്‍ക്കും കൃത്യമായി പറയാനറിയില്ല.
മഹാസ്ഫോടനമെന്ന് ആധുനിക ശാസ്ത്രജ്ഞന്മാര് പ്രവചിക്കുന്ന കാലത്തിനു ശേഷം, നൂറുകോടി വര്‍ഷങ്ങള്‍ക്കുശേഷമാണ് ആദ്യനക്ഷത്രം ഉരുത്തിരിഞ്ഞതെന്നും ആയിരംകോടി വര്‍ഷങ്ങള്‍ക്കുശേഷ മാണ് ഭൂമി രൂപം കൊണ്ടെന്നതുമാണല്ലോ ആധുനിക നിഗമനം. അങ്ങനെയാണെങ്കില്‍ ഭാഗവതാന്തര്‍ഗതമായ കാലഗണനകളെ പുച്ഛിച്ചുതള്ളേണ്ടുന്ന കാര്യമില്ല. ഭൂമി രൂപംകൊണ്ടതു മുതല്‍ ദിനരാത്രങ്ങളും അനുഭവപ്പെട്ടു. പൂര്‍വ്വികര്‍ ഭൂമണ്ഡലത്തോടുള്ള സൂര്യചന്ദ്രന്മാരേയും നക്ഷത്രമണ്ഡലത്തേയും ഉള്‍ക്കൊണ്ട ഒരു സൗരമണ്ഡലത്തെ നിരീക്ഷണവിധേയമാക്കി. ആവര്‍ത്തനസ്വഭാവമുള്ള ചാക്രികഗതിയെ ഗണനംചെയ്ത് ചില നിഗമനങ്ങളിലെത്തി.
ഒരു പകലും രാത്രിയും ചേര്‍ന്നതിനെ ആഴ്ചയെന്നും പതിനഞ്ചുനാളുകളായാല് പക്ഷമെന്നും രണ്ടുപക്ഷംചേര്ന്നത് മാസമെന്നും, സാമാന്യമായി വ്യവസ്ഥചെയതു. ഭൂമിയിലെ ഒരു വര്‍ഷം ദേവകള്‍ക്ക്- ദേവലോകത്ത്- ഒരുദിവസം, ദേവന്മാരുടെ മുന്നൂറ്റിഅറുപത്തിയഞ്ചുദിവസം കഴിയുമ്പോള്‍ ഒരുദേവവര്ഷം. (ദിവ്യവര്‍ഷം). ഇങ്ങനെയുള്ള നാലായിരത്തി എണ്ണൂറ് ദിവ്യവത്സരത്തെ കൃതയുഗമെന്നു പറയുന്നു. അടുത്തുവരുന്ന മുവ്വായിരത്തി അറുനൂറുദിവ്യവര്ഷം ത്രേതായുഗംവും പിന്നീടുള്ള രണ്ടായിരത്തിനാനൂറു ദിവ്യസംവത്സരം ദ്വാപരയുഗവുമാകുന്നു. അതിനുശേഷമുള്ള ആയിരത്തിഇരുനൂറുദിവ്യവത്സരത്തെയാണ് കലിയുഗമെന്നു പറയുന്നത്. അങ്ങനെ പന്തീരായിരം ദിവ്യവത്സരം കഴിയുമ്പോള്‍ ഒരു ചതുര്യുഗം അവസാനിയ്ക്കുന്നു.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: