കാസര്‍കോട്: കാസര് കോട് ജില്ലാ പഞ്ചായത്ത് ഭരണത്തില്‍ നിര്‍ണ്ണായക ശക്തിയായി ബിജെപി മാറുന്നു. രണ്ട് സീറ്റുകളില്‍ വിജയിച്ച് ജില്ലാ പഞ്ചായത്ത് ഭരണത്തില്‍ ബിജെപി നിര്‍ണ്ണായക ശക്തിയായി മാറുന്ന കാഴ്ചയാണ് കണ്ടത്. എടനീര്‍ ഡിവിഷനില്‍ മത്സരിച്ച ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെശ്രീകാന്തും, പുത്തിഗെയില്‍ മത്സരിച്ച് എന്മകജെ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും, മഹിളാ മോര്‍ച്ചാ ജില്ലാ സെക്രട്ടറിയുമായ പുഷ്പ അമേക്കളയുടെയും വിജയത്തോടെ ഈ നേട്ടം കൈവരിക്കുകയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന എടനീരില്‍ ശ്രീകാന്ത് 16551 വോട്ടുകള്‍ക്ക് മാഹിന്‍ ജെ കെളോട്ടിനെ പരാജയപ്പെടുത്തി അന്തിമഫലം ബിജെപിക്കുനുകൂലമാക്കി മാറ്റി. സിപിഐഎമ്മിന്റെ കുത്തക സീറ്റെന്ന് അവകാശപ്പെടുന്ന പുത്തിഗെയില്‍ പുഷ്പ അമേക്കള 15277 വോട്ടുകള്‍ നേടി താമര വിരിയിച്ചു. കഴിഞ്ഞ തവണ ഉണ്ടായതില്‍ നിന്നും ഒരു സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ ബിജെപിക്കായി. വിജയിച്ച ഇടത് വലത് മുന്നണി സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷത്തില്‍ വന്‍ കുറവാണ് ഇത്തവണ സംഭവിച്ചിട്ടുള്ളത്. ഇത് കാണിക്കുന്നത് ഇരുമുന്നണികള്‍ക്കും ജനപിന്തുണ കുറഞ്ഞ് വരുന്നുവെന്ന് തന്നെയാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: