കണ്ണൂര്‍: വിജയിച്ച കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയുടെ പിന്തുണ ലഭിച്ചാല്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അധികാരത്തിലെത്തുന്ന യുഡിഎഫ് മുന്നണിക്ക് വേണ്ടി പ്രഥമ മേയര്‍ സ്ഥാനത്തേക്ക് കെപിസിസി ജനറല്‍ സെക്രട്ടറി സുമാബാലകൃഷ്ണന് അവരോധിക്കപ്പെടുമെന്ന് സൂചന.തെരഞ്ഞെടുപ്പ് രംഗത്ത് സുമാബാലകൃഷ്ണനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പ് രംഗത്ത് പ്രചരണം നടത്തിയത്. കിഴുന്ന വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് റിബലിന്റെ ശക്തമായ സാന്നിധ്യത്തിനിടയില്‍ 71 വോട്ടുകള്‍ക്കാണ് സുമാ ബാലകൃഷ്ണന് വിജയിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടംതൊട്ട് മേയര്‍ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി കോണ്‍ഗ്രസ്സിനുള്ളില്‍ ശക്തമായ ചരടുവലികള്‍ നടന്നിരുന്നു. ഒടുവില്‍ കോര്‍പ്പറേഷനോടൊപ്പം ചേര്‍ത്ത പഞ്ചായത്തിന്റെ ഭാഗമായ കാപ്പാട് നിന്നുള്ള സുമയെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: