ആലപ്പുഴ: ജില്ലാ പഞ്ചായത്ത് വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന് തിരിച്ചടി. ബഹുഭൂരിപക്ഷം ഡിവിഷനുകളിലും പതിനായിരത്തിലേറെ വോട്ടുകള്‍ നേടി ബിജെപി ശക്തി തെളിയിച്ചു. എല്‍ഡിഎഫിന് 16 സീറ്റുകളും യുഡിഎഫിന് ഏഴു സീറ്റുകളുമാണ് ലഭിച്ചത്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് 13ഉം യുഡിഎഫിന് പത്തുമായിരുന്നു കക്ഷിനില. ദലീമരാജു (അരൂര്‍ ഡിവിഷന്), പി.എ. ജുമൈലത്ത് ആര്യാട്, കെ.സുമ ഭരണിക്കാവ്, ജേക്കബ് ഉമ്മന്‍ ചെന്നിത്തല, ജമീല പുരുഷോത്തമന് കഞ്ഞിക്കുഴി, രമ്യ രമണന് കരുവാറ്റ, കെ.ടി. മാത്യു മാരാരിക്കുളം, വി. വേണു മുളക്കുഴ, വിശ്വന് പടനിലം നൂറനാട്, സിന്ധു വിനു പള്ളിപ്പുറം, മണി വിശ്വനാഥ് പത്തിയൂര്‍, പി.എം. പ്രമോദ് പൂച്ചാക്കല്‍, ജി. വേണുഗോപാല്‍ പുന്നപ്ര, ജോതിമോള്‍ വയലാര്‍, കെ.കെ. അശോകന് വെളിയനാട്, ജബിന്‍ പി. വര്‍ഗീസ് വെണ്മണി എന്നിവരാണ് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.
വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍- എ.ആര്. കണ്ണന് അമ്പലപ്പുഴ, വിനു ഐസക് രാജു ചമ്പക്കുളം, അരിത ബാബു കൃഷ്ണപുരം, സജീമോള് ഫ്രാന്‍സിസ് മനക്കോടം, ജോജി ചെറിയാന് മാന്നാര്‍, ബബിത ജയന് മുതുകുളം, ജോണ്‍ തോമസ് പള്ളിപ്പാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: