തുറവൂര്‍: കോടംതുരുത്തിലും കുത്തിയതോട് പഞ്ചായത്തിലും ഇത്തവണ നേട്ടമുണ്ടാക്കി. കോടംതുരുത്ത് പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ദിലീപ് കുമാര്‍ രണ്ട് വോട്ടുകള്‍ക്കും പതിനാലാം വാര്‍ഡില്‍ ബിനീഷ് 211 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്. ഇവിടെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 15അംഗസമിതിയില്‍ യുഡിഎഫ് 7, എല്‍ഡിഎഫ് 5, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് കക്ഷിനില. കുത്തിയതോട്ടില്‍ബിജെപിക്ക് രണ്ടും എസ്എന്‍ഡിപക്ക് മൂന്നൂം സീറ്റുകള്‍ ലഭിച്ചു. ഒന്നാം വാര്‍ഡില്‍ ബിജെപിയുടെ രൂപേഷ് 36 വോട്ടുകള്‍ക്കും മൂന്നാം വാര്‍ഡില്‍ ബിജെപിയുടെ സജീവ് 51 വോട്ടുകള്‍ക്കും വിജയിച്ചു. 16 അംഗ സമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 5 വീതവും മറ്റുള്ളവര്‍ക്ക് നാലു സീറ്റുകളുമാണുള്ളത്.
















