ആലപ്പുഴ: എഴുപുന്ന ഗ്രാമപഞ്ചായത്തില്‍ ബിജെപി നേടിയ വിജയം അത്ഭുതാവഹമായിരുന്നു. രണ്ടുവാര്‍ഡുകളിലാണ് ബിജെപി ഇവിടെ വിജയം നേടിയത്. ആദ്യമായാണ് എഴുപുന്നയില്‍ ബിജെപി വിജയിക്കുന്നത്.
അഞ്ചാം വാര്‍ഡില്‍ സിന്ധുഷാജിയും പത്താം വാര്‍ഡില്‍ ഷാബുരാജുമാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡില്‍ വെറും നാല് വോട്ടുകള്‍ മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്. ഇത്തവണ ഇത് 361 ആയി വര്‍ദ്ധിച്ചു. പത്താം വാര്‍ഡില്‍ കഴിഞ്ഞ തവണ ലഭിച്ച 32 വോട്ടില്‍ നിന്ന് ഇത്തവണ 327 വോട്ടു നേടാനായി. ഇവിടെ യുഡിഎഫ് ഭരണം പിടിച്ചെടുക്കും. യുഡിഎഫിന് 8 സീറ്റും എല്‍ഡിഎഫിനും മറ്റുള്ളവര്‍ക്കും 3 സീറ്റുകളുമാണ് ലഭിച്ചത്.
















