പുരന്ദരഗൃഹത്തില് ദുരാഗ്രഹിയായ പിശുക്കനായ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. ഒരിക്കല്‍ ഇയാള്‍ക്ക് എത്ര പിശുക്കുണ്ടെന്നറിയാന് ശ്രീകൃഷ്ണന് തീരുമാനിച്ചു. അങ്ങനെ ശ്രീകൃഷ്ണന് ഒരു യാചകവേഷം ധരിച്ച് ബ്രാഹ്മണനെ സമീപിച്ചു. അയാള്‍ ഒന്നും കൊടുക്കാതെ അടുത്തദിവസം വരാന്‍ പറഞ്ഞു. യാചകന് പിറ്റേദിവസവും വന്നു. അടുത്ത ദിവസം വരാന്‍ പറഞ്ഞു. ഇങ്ങനെ നീട്ടി നീട്ടി മാസങ്ങള്‍ കഴിഞ്ഞു.
എന്നിട്ടും മുടങ്ങാതെ വന്ന യാചകന്റെ നേര്‍ക്ക് ബ്രാഹ്മണന് ഒരിക്കല്‍ ഒരുപൈസയെടുത്ത് വലിച്ചെറിഞ്ഞു. യാചകന് അത് അവിടെ ഉപേക്ഷിച്ച് വീടിന്റെ പിന്‍വശത്തെത്തി. ബ്രാഹ്മണ ഭാര്യ അവരുടെ മൂക്കുത്തി ഊരി യാചകനു കൊടുത്തു. യാചകന് മൂക്കുത്തി ആ ബ്രാഹ്മണനു തന്നെ വിറ്റ് അവിടെനിന്നും പോയി. ബ്രാഹ്മണന് ഭാര്യയോട് അതിയായ ദേഷ്യം വന്നു. അയാള്‍ ഭാര്യയോടു ചോദിച്ചു. ”എവിടെ നിന്റെ മൂക്കുത്തി?” അകത്തുനിന്ന് കൊണ്ടുവരാമെന്നവര്‍ പറഞ്ഞു. എന്നാല്‍ മൂക്കുത്തി താന്‍ യാചകന് കൊടുത്ത വിവരം ഭര്‍ത്താവിനോട് പറഞ്ഞില്ല.
ആ ഭയത്താല്‍ വിഷമെടുത്തു കഴിക്കാമെന്നവര്‍ വിചാരിച്ചു. എന്നാല്‍ ഇതിനിടെ മൂക്കുത്തി അവരവിടെ കണ്ടു. അത് ഭര്ത്താവിനെടുത്തു കൊടുത്തു. അയാള്‍ അത്ഭുതസ്തബ്ധനായി. അങ്ങനെയാണ് പുരന്ദരന്‍ തികഞ്ഞ ഈശ്വരഭക്തനും പിന്നീട് സന്യാസിയുമായി തീര്‍ന്നത്. ഇദ്ദേഹമാണ് പുരന്ദരദാസ് എന്ന് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: