കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തന്നെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടിയാണെന്ന് പിസി ജോര്‍ജ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലായിരിക്കും മത്സരം. യുഡിഎഫ് ചിത്രത്തില്‍ ഉണ്ടാകില്ലെന്നും ജോര്‍ജ് പറഞ്ഞു.
പൂഞ്ഞാര്‍ ജില്ല പഞ്ചായത്ത് പോരാട്ടത്തില്‍ കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്ഥാനാര്‍ത്ഥി ലിസി സെബാസ്റ്റിയന് വന്‍ വിജയം നേടിയിരുന്നു. കോട്ടയം പൂഞ്ഞാര്‍ ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പോലും പിസി ജോര്‍ജ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നു.
രാജിക്കാര്യത്തില്‍ നാളെ തീരുമാനമെടുക്കും. സെക്യുലര്‍ നേതാക്കളുമായി നാളെ കൊച്ചിയില്‍ ചര്‍ച്ച നടത്തും. അതിന് ശേഷമാകും രാജിക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുകയെന്നും പി സി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: