കോഴിക്കോട്: നഗരത്തില്‍ നിന്നും നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ പിടികൂടി. വലിയങ്ങാടി ഓവര്‍ ബ്രിഡ്ജിനു സമീപത്തുനിന്നാണ് 63 കിലോ പുകയില ഉത്പ്പന്നങ്ങള്‍ എക്സൈസ് സംഘം പിടികൂടിയത്. ഏകദേശം ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഉത്പന്നങ്ങളാണ് പിടികൂടിയത്. ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വെച്ചു കൊണ്ടു വന്നവയാകാം ഇതെന്ന് അധികൃതര്‍ പറഞ്ഞു. എക്സൈസ് ഇന്റലിജന്‍സ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ശരത്ത് ബാബുവിന്റെ നേതൃത്വത്തിലുളള സംഘമാണ് പുകയില ഉത്പ്പന്നങ്ങള്‍ കണ്ടെത്തിയത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പത്മാനന്ദ്, ശ്യാമപ്രസാദ്, എക്സൈസ് ഓഫിസര്‍മാരായ ദിനോബ്, ബാബു, ദനീഷ്, രശ്മി, ഗണേശ് തുടങ്ങിയവരാണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്. പുകയില ഉത്പന്നങ്ങളുടെ കടത്ത് തടയാന്‍ അന്വേഷണം ഉര്‍ജിതമാക്കുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ശരത്ത് ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: