എരുമേലി: കഴിഞ്ഞദിവസം നടന്ന ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്ത് ഏജന്റുകൂടിയായിരുന്ന മുസ്ലിംലീഗ് വാഴക്കാല വാര്‍ഡ് പ്രസിഡന്റ് വോട്ട് ചെയ്തില്ല. ഏറെ നാളായി പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന രണ്ടുപേരെ ലീഗ് ഇന്നലെ പുറത്താക്കുകയും ചെയ്തു. ലീഗീന്റെ സ്ഥാനാര്‍ത്ഥിയുടെ ഏജന്റായി ബൂത്തില്‍ 5 മണിവരെ ഇരുന്ന വാഴക്കാല സ്വദേശിയും ലീഗിന്റെ വാര്‍ഡ് പ്രസിഡന്റുമായ ഇസ്മയില്‍ കിഴക്കേതിലാണ് വോട്ട് ചെയ്യാതിരുന്നത്.
പോളിംഗ് സ്റ്റേഷനുള്ളിലുണ്ടായിരുന്ന ഇദ്ദേഹം അഞ്ചുമണിേയോടെ വോട്ട് ചെയ്യാന്‍വന്നെങ്കിലും സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് വരണാധികാരിവോട്ട് നിക്ഷേധിക്കുകയായിരുന്നു. ഇതിനിടെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പത്തിപറമ്പില്‍ ഹനീഫ്, പള്ളിവീട്ടില്‍ അലി അക്ബര്‍ എന്നിവരെ ഇന്നലെ പോസ്റ്റര്‍ പതിച്ച് പുറത്താക്കുകയായിരുന്നു.
















