ചേര്‍ത്തല: എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമത്വ മുന്നേറ്റ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിക്കുവാന്‍ എസ്എന്‍ഡിപി യോഗം യൂണിയന് നേതാക്കളുടെയും ബോര്‍ഡ് അംഗങ്ങളുടെയും പോഷകസംഘടനാ ഭാരവാഹികളുടെയും സംയുക്തയോഗം തീരുമാനിച്ചു.
കാസര്‍കോടു നിന്നാരംഭിക്കുന്ന ജാഥയ്ക്ക് 20 കേന്ദ്രങ്ങളില്‍ സ്വീകരണം നല്കുവാനും ഇവിടെയെല്ലാം പതിനായിരത്തില്‍ കുറയാതെ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനുമാണ് തീരുമാനം. തിരുവനന്തപുരത്ത് നടക്കുന്ന സമാപനസമ്മേളനത്തില്‍ യോഗം നേതാക്കളെയും സഹോദര സംഘടന ഭാരവാഹികളെയും മാത്രം പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു.
സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്തു. യാത്രയുടെ ലോഗോ പ്രകാശനം യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന് നിര്‍വഹിച്ചു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: