കഴിഞ്ഞ ദിവസമാണ് ബോഡോ ഭീകരന്‍ ബി.എല്‍.ദിന്‍ഗ കോഴിക്കോട്ട് പിടിയിലായത്. ആസാമിലെ നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് (സോങ്ങ്ജിത്ത് വിഭാഗം) ഓര്‍ഗനൈസിങ് സെക്രട്ടറിയും സംഘടനയുടെ 16-ാം ബറ്റാലിയന്‍ കമാന്‍ഡറും സംഘടനയിലെ രണ്ടാമനുമാണ് 64 കാരനായ ദിന്‍ഗ എന്ന ലിബിയോണ്‍ ബസുമതാരി.
കേരളം ഇന്ന് ഭീകരരുടെ സുരക്ഷിതമായ ഒളിത്താവളമായി മാറുകയാണ്. ഇതിന് ഒരു മതവിഭാഗത്തിന്റെ പിന്തുണയും ഉണ്ടത്രെ. കേരളം ഒരു നല്ല ഫീഡര്‍ സ്റ്റേറ്റായിട്ടാണ് കരുതപ്പെടുന്നത്. 2008 ലെ ബംഗളൂരു സ്‌ഫോടനത്തില്‍ ഭീകരപ്രവര്‍ത്തകര്‍ കേരളത്തില്‍ ഒളിച്ചുതാമസിച്ചു നടത്തിയതാണ്. നസീര്‍ എന്നയാളാണ് അബ്ദുല്‍ നാസര്‍ മദനിയുടെ പിന്തുണയോടെ അത് നടത്തിയത്. മാറാട് കൂട്ടക്കൊലയില്‍ ഐയുഎംഎല്ലിനും ഒരു റോള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇന്റലിജന്റ്‌സ് ബ്യൂറോ തന്നെ കേരളത്തില്‍ ഭീകരര്‍ ഏതു ഭീകരാക്രമണത്തിലും പങ്കെടുക്കാന്‍ പരിശീലനം നേടി കാത്തിരിക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മുംബൈ ഭീകരാക്രമണത്തിലും കേരള മോഡ്യൂളിന് ഒരു റോള്‍ ഉണ്ടായിരുന്നത്രെ. ആക്രമണം കഴിഞ്ഞ് സംഘടനാ നേതാക്കള്‍ റീ ഗ്രൂപ്പ് ചെയ്യുന്നത് കേരളത്തിലാണ്.
കേരളത്തെ റെഡ് സോണ്‍ (RED ZONE) ആയിട്ടാണ് ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണക്കാക്കുന്നത്. ഇത് ഭീകരപ്രവര്‍ത്തനങ്ങളുടെ ആയുധപ്പുരയാണ്. കേരളത്തില്‍നിന്ന് ഭീകരസേനയിലേയ്‌ക്ക് ആളെ ചേര്‍ക്കുന്നുമുണ്ട്. കശ്മീര്‍ ഭീകരാക്രമണത്തില്‍ പിടിയിലായ മലയാളിയ്‌ക്ക് പരിശീലനം ലഭിച്ചത് വാഗമണ്‍ ക്യാമ്പിലാണ് എന്ന് തെളിഞ്ഞതാണല്ലൊ.
കേരളത്തില്‍ മാവോവാദി സാന്നിദ്ധ്യവും ശക്തമാണ്. ഇവര്‍ ആളറിയിക്കാതെ ഒളിവില്‍ കഴിയുന്നത് വനവാസി ഊരുകളിലാണ്. ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുതെന്ന് മാവോയിസ്റ്റുകള്‍ ആദിവാസികളോട് നിഷ്‌കര്‍ഷിച്ചിരുന്നു. കേരളത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെയും നിരോധിക്കപ്പെട്ട സിമിയുടെയും വലിയ സാന്നിദ്ധ്യവുമാണ്. വാഗമണ്‍ ക്യാമ്പായിരുന്നു ഭീകരരുടെ ലോഞ്ചിങ് പാഡ്.
കേരളത്തില്‍ ദക്ഷിണ ഭാരത സംസ്ഥാനങ്ങളില്‍നിന്നും തൊഴിലന്വേഷിച്ചുവരുന്ന ഒരു വലിയ വിഭാഗം ജനത തന്നെയുണ്ട്. ഇവരുടെ പ്രധാന കേന്ദ്രം പെരുമ്പാവൂരാണ്. തടിമില്ലിലും പാറമടകളിലും ജോലി ചെയ്തുകൊണ്ട് ഇവരില്‍ ചിലര്‍ ഭീകരരെയും സംരക്ഷിക്കുന്നു. മുമ്പ് ആന്ധ്രയിലെ നക്‌സലൈറ്റ് നേതാവ് മല്ല റെഡ്ഡി ഇവിടെ പാറമട തൊഴിലാളികളുടെ ഇടയില്‍നിന്നായിരുന്നല്ലോ പിടിക്കപ്പെട്ടത്. മാസങ്ങളോളം ഇയാള്‍ പെരുമ്പാവൂരില്‍ ഒളിച്ചു താമസിച്ചിട്ടും കേരള പോലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 2007 ല്‍ കൊല്ലത്തുനിന്ന് രാജമൗലി എന്ന നക്‌സല്‍ നേതാവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഝാര്‍ഖണ്ഡ് സ്വദേശി ജിതേന്ദര്‍ ഒറാം എന്ന മാവോയിസ്റ്റും പിടിയിലായിരുന്നു.
എറണാകുളത്തും മാവോയിസ്റ്റ് സാന്നിദ്ധ്യത്തിന്റെ തെളിവാണല്ലൊ അറ്റ്‌ലാന്റിസ് എന്ന സ്ഥാപനം അഗ്നിക്കിരയായത്. ഇതും മാവോയിസ്റ്റ് ആക്രമണമാണെന്നു തെളിഞ്ഞത് സമീപത്തുനിന്നും മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെടുത്തതിനാലാണ്. 25 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന കേരളത്തില്‍ അവര്‍ക്കിടയില്‍ കഴിയുന്ന ഭീകര-വിധ്വംസക പ്രവര്‍ത്തകരെ തിരഞ്ഞുപിടികൂടുക വിഷമമേറിയ ജോലി തന്നെയാണ്.
ഇപ്പോള്‍ ദിന്‍ഗ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ അന്വേഷണവും പരിശോധനയും നടത്തുമെന്ന്, വൈകിയുദിച്ച വിവേകത്തില്‍, സംസ്ഥാന ആഭ്യന്തരമന്ത്രി പറഞ്ഞു. കേരളം ഭീകരരുടെ ഒളിത്താവളമാണെന്ന വസ്തുത തന്നെ വ്യക്തമാക്കുന്നത് കേരള പോലീസിനും ആഭ്യന്തര വകുപ്പിനും ഈ വിഷയത്തില്‍ നിസ്സംഗതയാണ് എന്നല്ലേ?
കേരളം ഭീകരസംഘടനയിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുക മാത്രമല്ല-അവര്‍ക്ക് പരിശീലനം നല്‍കാനും അവസരം കൊടുക്കുന്നു. ഇതിന്റെ തെളിവാണ് വാഗമണ്‍ ക്യാമ്പ്. ടി.നസീര്‍ ലഷ്‌ക്കറെ തൊയ്ബ ആക്ടിവിസ്റ്റ് ആണ്. ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഇടതുകക്ഷികളുടെ പിന്തുണയുമുണ്ടെന്നാണ് എന്നാണ് എന്‍ഐഎ തന്നെ പറയുന്നത്.
ഗുജറാത്ത് സ്‌ഫോടനം ബെംഗളൂരു സ്‌ഫോടനം, എല്ലാം ആസൂത്രണം ചെയ്തത് കേരളത്തിലാണ്. ബംഗളൂരു സ്‌ഫോടനത്തിലാണല്ലൊ മദനി ജയില്‍വാസം അനുഭവിക്കുന്നത്?
പക്ഷേ കേരളത്തില്‍ ഭീകരാക്രമണ കേസുകളെപ്പറ്റിയുള്ള അന്വേഷണം എവിടെയും എത്തിക്കാത്തത് അതിന് പിന്നിലുള്ള വോട്ട് ബാങ്ക് സുരക്ഷിതമായി നിലനിര്‍ത്താനാണ്.
പ്രാദേശിക നേതാക്കളെ അന്വേഷണം നേരിടേണ്ടതില്‍നിന്നും സംരക്ഷിക്കേണ്ടതുമുണ്ട്. അതുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാട് സാത്താന്റെ ദൂതന്മാരുടെ താവളമായി മാറുന്നു. ഏറെ അപകടകരമായ സ്ഥിതിയിലാണ് ഇവിടെ സുരക്ഷാകാര്യങ്ങളെന്നാണ് ഒടുവില്‍ ദിന്‍ഗയുടെ അറസ്റ്റിലൂടെയും വ്യക്തമാകുന്നത്.
















