ആലപ്പുഴ: പോസ്റ്റല്‍ ഡിവിഷനില്‍ സൂപ്രണ്ടിനെതിരെ ഒരു വിഭാഗം തപാല്‍ യൂണിയനുകള്‍ നടത്തുന്ന അനാവശ്യ സമരമുറകളിലും ഗുണ്ടാവിളയാട്ടത്തിലും ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന് ആലപ്പുഴ ഡിവിഷണല്‍ കമ്മറ്റി പ്രതിഷേധിച്ചു. പുതിയ തപാല്‍ സൂപ്രണ്ട് ആലപ്പുഴയില്‍ ചുമതലയേറ്റ നാള് മുതല്‍ തപാല്‍ മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ തപാല്‍ മേഖലയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനും കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ഹളുടെ വിഴുപ്പ് ചുമക്കുന്ന ചില സംഘടനകള്‍ കിണഞ്ഞു ശ്രമിക്കുകയാണ്.
ഇത്തരം കോപ്രായങ്ങള്‍ അനുവദിക്കില്ലെന്ന് യൂണിയന് ഡിവിഷണല്‍ കമ്മറ്റി അറിയിച്ചു. പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് പദ്ധതിയെപ്പോലും ഈ സംഘടനകള്‍ അവഹേളനപരമായി വിമര്‍ശിക്കുകയും പോസ്റ്റല്‍ സൂപ്രണ്ടിന്റെ ഫേസ്ബുക്ക് കുറിപ്പിനെ വിമര്‍ശിച്ചതും യോഗം തള്ളിക്കളഞ്ഞു. സൂപ്രണ്ടിന്റെ എല്ലാവിധ വികസന പരിപാടികള്‍ക്കും ഭരണത്തിനും യോഗം പിന്തുണ രേഖപ്പെടുത്തി.
സര്‍ക്കിള്‍ സെക്രട്ടറി കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷണല്‍ സെക്രട്ടറി കെ.കെ. ബാലന്‍പിള്ള, ടി.പി. പ്രസാദ്, ജയകുമാര്‍ നന്ദകുമാര്‍, ഗോപിക്കുട്ടന്, രാധ ശരണ്‍, രാധാമണി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: