ആലപ്പുഴ: 2010ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകളുടെയും വോട്ടുകളുടെയും എണ്ണത്തില്‍ നേരിയ മുന്‍തൂക്കം എല്‍ഡിഎഫിനായിരുന്നു. 2010ല്‍ 1258095 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. എല്‍ഡിഎഫിന് 571612 വോട്ടുകളും യുഡിഎഫിന് 563417 വോട്ടുകളും ലഭിച്ചു.
എല്‍ഡിഎഫിന് 8195 വോട്ടുകളുടെ മേല്‍ക്കൈ ലഭിച്ചു. ബിജെപിക്ക് 68424 വോട്ടുകളും സ്വതന്ത്രര്‍ക്കും മറ്റുള്ളവര്‍ക്കും 54692 വോട്ടുകളുമാണ് ലഭിച്ചത്. അന്ന് ആകെയുണ്ടായിരുന്ന 73 ഗ്രാമപഞ്ചായത്തുകളില്‍ 37 സ്ഥലത്ത് എല്‍ഡിഎഫ് അധികാരം പിടിച്ചു. ഇതില്‍പ്പെട്ട ഹരിപ്പാട് നഗരസഭയായി മാറിയതോടെ ഇരു മുന്നണികള്‍ക്കുമുള്ള പഞ്ചായത്തുകളുടെ എണ്ണം 36 വീതമായി. ജില്ലാ പഞ്ചായത്തും ശക്തമായ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് നേടി.
ആകെ 23 ഡിവിഷനുകളില്‍ 14 സീറ്റുകളിലും എല്‍ഡിഎഫ് ആണ് വിജയിച്ചത്. എന്നാല്‍ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും യുഡിഎഫ് ആധിപത്യം നേടി. 12 ബ്ലോക്കു പഞ്ചായത്തുകളില്‍ 7 എണ്ണവും യുഡിഎഫ് ആണ് കരസ്ഥമാക്കിയത്. അഞ്ചു നഗരസഭകളില്‍ ആലപ്പുഴ ഒഴികെ നാലിടത്തും യുഡിഎഫ് അധികാരത്തിലെത്തി.
ഒരു വര്‍ഷം മുമ്പ് മാവേലിക്കര നഗരസഭയും അട്ടിമറിയിലൂടെ എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. ബിജെപി കഴിഞ്ഞ തവണ 48 സീറ്റുകളിലാണ് ജയിച്ചത്. ഇത്തവണ ജനപ്രതിനിധികളുടെ എണ്ണം അഞ്ചിരട്ടിയിലേറെ വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം
പ്രതികരിക്കാൻ ഇവിടെ എഴുതുക: