സത്യസാക്ഷാത്കാര സമ്പന്നനായ വിദ്വാന്റെ ലക്ഷണമെന്തെന്ന ചോദ്യത്തിന് ഉപനിഷത്ത് നല്കുന്ന ഉത്തരം അയാള്‍ ഭയരഹിതനായി തീരുന്നുവെന്നാണ്. ലോകസാമാന്യ രീതിയില്‍ ഒരാളുടെ ബാഹ്യമായ എന്തെങ്കിലുമൊക്കെ വിശേഷതകളെ മാനിച്ചാവും ഒരാള്‍ വിദ്വാനാണോ അല്ലയോ എന്നുപറയുന്നത് എന്ന ഉപനിഷത്തിന്റെ പ്രഖ്യാപനം ”ആനന്ദബ്രഹ്മണോ വിദ്വാന് ന ബിഭേതി” (ബ്രഹ്മാനന്ദത്തെ അറിഞ്ഞവന് ഒന്നില്‍നിന്നും ഭയപ്പെടുന്നില്ല,
ഒരിക്കലും ഭയപ്പെടുന്നില്ല.) നിര്‍ഭയത്വത്തെ പ്രാപിക്കലാണ് വേദാന്ത സാക്ഷാത്കാരത്തിന്റെ ഫലം. ഇതിനെ സമ്പൂര്‍ണ ദുഃഖനിവൃത്തിയെന്നോ നിരതിശയ സുഖപ്രാപ്തിയെന്നോ പറയാം.
ഏകവും അദ്വിതീയവും ഉത്പത്തിനാശരഹിതവുമായ പരമസത്യമാകുന്ന താന്‍ എന്ന സാക്ഷാത്കാരത്തിലേ അജ്ഞാനകാര്യങ്ങളായ പരിമിതികള്‍ വിട്ടുപോകൂ.
സ്വയം തന്നില്‍ പരിമിതികള്‍ കല്‍പ്പിക്കുന്ന കാലത്തോളം ദ്വന്ദ്വങ്ങളാല്‍ ബാധിക്കപ്പെടുന്നു. അപരിമിത സ്വരൂപനിഷ്ഠയും അല്പ്പവും ഭേദം വരുത്തരുതേ എന്ന് അതുകൊണ്ടുതന്നെ ഉപനിഷത്ത് ഉദ്ബോധിപ്പിക്കുന്നു. എറണാകുളം കരയോഗത്തിന്റെ ഉപനിഷത്ത് വിചാരയജ്ഞത്തില്‍ തൈത്തരീയോപനിഷത്തിനെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: