ഗോസ്വാമീ തുളസീദാസ് ഒരു വലിയ ശ്രീരാമ ഭക്തനായിരുന്നു. അതികഠിനമായ ഭക്തിയാല്‍-തീവ്രഭക്തിയാല്‍ അദ്ദേഹത്തിന് ശ്രീരാമന് നേരിട്ട് ദര്‍ശനം നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന് ഭാര്യയോട് അതിയായ മമത ഉണ്ടായിരുന്നു. ഭാര്യ അദ്ദേഹത്തിന്റെ ഗുരുവായിത്തീര്‍ന്നു.
1589 ല്‍ ഉത്തര്‍പ്രദേശിലെ രാജ്പൂര്‍ ജില്ലയില്‍ ബണ്ടാ എന്ന സ്ഥലത്ത് ജനിച്ചു. ജന്മംകൊണ്ട് ബ്രാഹ്മണനായിരുന്നു. ജനിച്ചപ്പോള്‍ 32 പല്ലും ശരിക്കുണ്ടായിരുന്നു. ജനനസമയത്ത് കരഞ്ഞിരുന്നില്ല.ഗോസ്വാമീ തുളസീദാസന്റെ രാമായണം ഹിന്ദിയില്‍ വളരെ പ്രസിദ്ധമാണ്. ഉത്തരേന്ത്യയില്‍ അതിന് വളരെ പ്രചാരവും. അവിടെ അത് പഠിപ്പിക്കുന്നുമുണ്ട്.ദിവസവും രാമായണം പഠിക്കൂ. ചില ശ്ലോകങ്ങള്‍ കാണാതെ പഠിക്കുകയും ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: