പത്തനംതിട്ട: പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിടം മഴയില്ചോര്ന്ന് കുതിരുകയും എവിടെത്തൊട്ടാലും ഷോക്കടിക്കുകയും ചെയ്തതോടെ പോളിംഗ് സ്റ്റേഷന് ഉപേക്ഷിച്ച് ഉദ്യോഗസ്ഥര്‍ അടുത്തവീട്ടില്‍ അഭയംതേടി. നാരങ്ങാനം പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് വീട് ബൂത്തായത്. നാരങ്ങാനം മഹാണിമല മഹാത്മാഗാന്ധി സ്മരക പഞ്ചായത്ത് ഡിസ്പെന്‍സറിയാണ് പതിമൂന്നാം വാര്‍ഡിലെ പോളിംഗ് ബൂത്തായി നിശ്ചയിച്ചിരുന്നത്.ബുധനാഴ്ച പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തിലെത്തുകയും ചെയ്തു. എന്നാല്‍ ഉച്ചകഴിഞ്ഞതോടെ ആര്‍ത്തലച്ചെത്തിയ കനത്തമഴ പോളിംഗ് സ്റ്റേഷനുള്ളില്‍ ജലപ്രളയം സൃഷ്ടിച്ചു. ഡിസ്പെന്‍സറിയുടെ മേച്ചില്‍ ഷീറ്റുകള്‍ തകര്‍ന്നതാണ് കാരണം. വോട്ടിംഗ് മിഷ്യനടക്കം നനയാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ പാടുപെട്ടു. ഇതിനിടെ ഭിത്തിനനഞ്ഞു കുതിര്‍ന്നതിനാല്‍ ഷോക്കേല്‍ക്കുമെന്ന ഭീതിയുമുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് എഡിഎം അടക്കം ഇടപെടുകയും സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് ബൂത്ത് മാറ്റുകയുമായിരുന്നു. വിദേശത്തുജോലിയുള്ള താളിക്കുഴിയില്‍ മാത്യുവിന്റെ വീടാണ് ബൂത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: