ന്യൂദല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങ്ങിനെതിരെയുള്ളക്കേസില് വാദം കേള്‍ക്കുന്നത് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതി ദല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റി.
സിബിഐ രജിസ്റ്റര്‍ ചെയ്തക്കേസില്‍ നേരത്തെ വീരഭദ്രസിങ്ങിനെ അറസ്റ്റ് ചെയ്യുന്നത് ഹിമാചല്‍ ഹൈക്കോടതി വിലക്കിയിരുന്നു. ഹൈക്കോടതി ജഡ്ജിയുടെ ഈ വിധിക്കെതിരെ സിബിഐ സുപ്രിം കോടതിയില്‍ നല്കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.
ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയിലെ ഈ ജഡ്ജി അഭിഭാഷകനായിരിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായിരുന്നതായി അറ്റോര്‍ണി ജനറല്‍ മുകള്‍ റോഹ്തഗി പറഞ്ഞു.
മുഖ്യമന്ത്രിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവും സീനിയര്‍ അഭിഭാഷകനുമായ കബില്‍ സിബല്‍ ഹാജരായി. കോടതിമാറ്റത്തെ സിബല്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: