കൊല്ലം: നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ മുറി വാടകയ്ക്ക് എടുത്ത് പണം വച്ച് ചൂതാട്ടം നടത്തുന്ന ചീട്ടുകളി സംഘത്തെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
ചിറയിന്‍കീഴ് ശാര്‍ക്കര പെരുമാതുറ തെരുവില്‍ പുറംപോക്ക് വീട്ടില്‍ അലി മകന് ഷാജഹാന്, പനയം ചിറ്റയം ചേരിയില്‍ അഷ്ടമുടി മുക്കില്‍ കൊച്ചുവിള വീട്ടില്‍ വിജയന്, വടക്കേവിള കയ്യാലക്കല്‍ പന്ത്രണ്ടു മുറി പണ്ടാണിതങ്ങള് നഗര്‍ 185 തെങ്ങഴികത്തു വീട്ടില്‍ ഷിബു, മുണ്ടയ്ക്കല്‍ തെക്കേവിള ചേരിയില്‍ കെ.റ്റി.എം നഗര്‍ 135 സുറുമി മന്‍സിലില്‍ നസീര്ഖാന്, മുള്ളുവിള ചേരിയില്‍ കൊച്ചുകൂനമ്പായിക്കുളം ആയിരത്തഴികത്തു വീട്ടില്‍ അശോകന് എന്നിവരാണ് പിടിയിലായത്. കടപ്പാക്കട ടൗണ്‍ അതിര്‍ത്തിയിലുള്ള ഹോട്ടല്‍മുറിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പോലീസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു. കൊല്ലം ഈസ്റ്റ് സിഐ എസ്. ഷെരീഫ്, എസ്ഐ ആര്.രാജേഷ്കുമാര്‍, ജിഎസ്ഐ ഭാനു വിക്രമന്, സിസിപിഒ രാജേന്ദ്രന്, സിപിഒമാരായ സഞ്ജയന്, വേണുഗോപാല്‍, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: