തിരുവല്ല: തിരഞ്ഞെടുപ്പ് ആ വശ്യങ്ങള്‍ക്കായി സ്വകാര്യബസുകളെ നിര്‍ബ്ബന്ധ സേവനത്തിന് ഉള്‍പ്പെടുത്തിയതോടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായി. ജില്ലയില്‍ സര്‍വീസ് നടത്തുന്ന ഒട്ടുമിക്ക ബസുകളും മോട്ടര്‍ വാഹനവകുപ്പിന്റെ നിര്ബന്ധിതഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടു. തിരുവല്ലയില്‍ നിന്നുമാത്രം സര്‍വ്വീസ് നടത്തുന്ന മുപ്പത്തി ആറ് സ്വകാര്യ ബസുകളാണ് വകുപ്പ് ഉള്‍പ്പെടുത്തിയത്. സ്കൂളുകള്‍ക്ക് അവധിനല്കി സ്കൂള്‍ ബസുകള്‍ തിരഞ്ഞെടുപ്പ്ഡ്യുട്ടിക്ക് ഉപയോഗിക്കണം എന്നായിരുന്നു ആദ്യതീരുമാനം. സ്കൂളുകള്‍ക്ക് കളക്ടര്‍ ഇന്നലെ അവധി പ്രഖ്യാപിക്കാഞ്ഞതാണ് സ്വകാര്യ ബസുകളെ നിര്‍ബന്ധിത ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ കാരണമായത്. സ്വകാര്യസര്‍വീസുകളെ മാത്രം ആശ്രയിക്കുന്ന നിരവധി റൂട്ടുകളിലെ യാത്രക്കാരെയാണ് ഇത് ഏറെ ബാധിച്ചത്. നിരക്ക് കുറവായതിനാല്‍ സ്വകാര്യകാറുകള്‍ തിരഞ്ഞെടുപ്പ് ഓട്ടത്തിന് വരാന്‍ വിമുഖത കാട്ടിയതും സ്വകാര്യസര്‍വ്വീസുകള്‍ മുടങ്ങാന്‍ കാരണമായി. നിലവില്‍ കിലോമീറ്ററിന് 12 രൂപ നിരക്കില്‍ ഓട്ടംലഭിക്കുമ്പോഴും 9 രൂപ മാത്രമാണ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം നല്‍കുന്നത്. ഇതും തുക കിട്ടണമെങ്കില്‍ കാലതാമസമെടുക്കും. ബസുകള്‍ക്ക് അയ്യായിരം രൂപവച്ചാണ് ഒരുദിവസത്തേക്ക് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: