കോഴിക്കോട്: കര്‍മ്മം ചെയ്യുന്നത് ധ്യാനത്തിനു വിരുദ്ധമല്ലെന്നും ധ്യാന പുരോഗതിക്കായി കര്‍മ്മം ഉപേക്ഷിക്കുന്നത് വലിയ അബദ്ധമാവുമെന്നും സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി പറഞ്ഞു.
തളി പത്മശ്രീ കല്യാണമണ്ഡപത്തില്‍ കോഴിക്കോട് സംബോധ് ഫൗണ്ടേഷനും ബോധാനന്ദ സേവാ സൊ സൈറ്റിയും സംയുക്ത മായി നടത്തുന്ന ഗീതാജ്ഞാന യജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ധ്യാന പരിശീലന വിഷയത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന ആള് സ്വന്തം കര്‍മ്മങ്ങള്‍ക്കു പിറകിലെ താല്‍പ്പര്യങ്ങളേയും പ്രചോദനങ്ങളേയും വിശകലനം ചെയ്യണം. തുച്ഛമായ താല്‍പ്പര്യങ്ങള്‍ക്കപ്പുറത്ത് സാമൂഹിക നന്മയും രാഷ്ട്ര വികാസവും ലോകശാന്തിയം ലക്ഷ്യമായി വരണം.
അപ്പോള്‍ വൈകാരിക തലത്തില്‍ പക്വത നേടാന്‍ സാധിക്കുമെന്നും ദുര്‍ഗുണങ്ങള്‍ ജയിക്കാന്‍ കഴിയുമെ ന്നും സ്വാമി പറഞ്ഞു. മനസ്സി ന്റെ സമ്മര്‍ദ്ദങ്ങളും, പരിഭ്രമങ്ങളും ഒക്കെ തത്വ ജിജ്ഞാസയായി മാറും. മനസ്സില്‍ പെരുകുന്ന പ്രശാന്തി ധ്യാന പരിശീലനത്തിനു സഹായകമാവും.സങ്കല്പ്പ ത്യാഗം സന്ന്യാസിക്കും യോഗിക്കും അനിവാര്യമാണെന്ന് ഭഗവാന് കൃഷ്ണന് ഉദ്ബോധിപ്പിക്കുന്നു. ഇന്ന് നമ്മുടെ മനസ്സുകള്‍ പല പ്രകാരത്തിലുള്ള സങ്കല്‍പ്പങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.
ഇവ ജയിക്കാന്‍ ‘ഞാനാരാ’ണെന്ന ബോധ്യം ഉണ്ടാവണം. തെറ്റായ സങ്കല്‍പ്പങ്ങള്‍ ത്യജിക്കാന്‍ ശാസ്ത്രപഠനം നമ്മെ സഹായിക്കുന്നു. കര്മ്മാനുഷ്ഠാനത്തിന്റെയും ശാസ്ത്രപഠനത്തിന്റെയും വഴി പരസ്പര പൂരകമാക്കാമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: