ആലപ്പുഴ: അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റാണ് ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍. ജില്ലയില്‍ 4891 പോലീസുകരെയും 658 സ്പെഷല്‍ പോലീസുകാരെയും ഒരു കമ്പിനി കര്‍ണാടക പോലീസിനെയും ക്രമസമാധാന പാലനത്തിന് നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാപോലീസ് മേധാവി വി. സുരേഷ്കുമാര്‍ അറിയിച്ചു. 20 അതീവ പ്രശ്നസാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തി. 146 പ്രശ്നസാധ്യതാ ബൂത്തുകളില്‍ വീഡിയോഗ്രഫി സൗകര്യം ഏര്‍പ്പെടുത്തും. 4,000 രൂപ നല്കി വീഡിയോഗ്രഫി സൗകര്യം ഏര്‍പ്പെടുത്താം. ഇതിനായി 35 അപേക്ഷ ഇതിനകം ലഭിച്ചു.മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് ആകെ 116 പരാതികള്‍ ലഭിച്ചു.
എല്ലാത്തിലും നടപടി സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പതിച്ച 20,094 പോസ്റ്ററുകള്‍, 2,245 ബാനര്‍ എന്നിവ ഡീഫേസ്മെന്റ് സ്ക്വാഡ് നശിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തുടങ്ങിയ 15 റോഡ് നിര്‍മ്മാണങ്ങള്‍ തടഞ്ഞു. ആരാധനാലയങ്ങള്‍, സ്കൂളുകള്‍ എന്നിവ ദുരുപയോഗം ചെയ്ത മൂന്നു സംഭവങ്ങളില്‍ നടപടി സ്വീകരിച്ചു. നാല് സബ്ഡിവിഷനുകള്‍ എട്ടായി വര്‍ദ്ധിപ്പിച്ച് എട്ട് ഡിവൈഎസ്പിമാര്‍ക്ക് ക്രമസമാധാന ചുമതല നല്കി. 12 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും സുരക്ഷാച്ചുമതല വഹിക്കും.
ഗ്രൂപ്പ് പട്രോളിങിന് 130 ടീമുകളെ വിന്യസിക്കും. ഇവര്‍ക്ക് വീഡിയോഗ്രാഫി സൗകര്യവും ഏര്‍പ്പെടുത്തും. 200 ഓളം വനിതാപോലീസുകാരെയും സുരക്ഷയ്ക്കായി നിയോഗിക്കും. കൈനകരി, പൂച്ചാക്കല്‍, നൂറനാട്, പെരുമ്പളം, കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ എന്നിവടങ്ങളിലാണ് അതീവപ്രശ്നസാദ്ധ്യതാ ബൂത്തുകളായി കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: