കൊച്ചി: ഫാറൂക്ക് കോളേജ് സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ച്, മാതൃഭൂമിയടക്കമുള്ള മുഖ്യധാരാമാധ്യമങ്ങള്‍ക്ക് ഇരട്ടത്താപ്പ്. ചില മാധ്യമങ്ങള്‍ വാര്‍ത്ത മുക്കിയപ്പോള്‍ ചില ചാനലുകള്‍ തീരെ അപ്രസക്തമായാണ് വാര്‍ത്തകള്‍ നല്‍കിയത്. ചിലവ ചെറിയൊരു വാര്‍ത്തയില്‍ ഒതുക്കി.
ഒരു തരത്തിലും ബന്ധമില്ലാത്ത സംഭവങ്ങളില്‍ വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയേയും ആര്‍എസ്എസിനെയും വലിച്ചിഴയ്ക്കുന്ന മാധ്യമങ്ങള്‍, ഫാറൂക്ക് കോളേജ് സംഭവം ശരിക്കും മുക്കിക്കളഞ്ഞു. കഌസ് മുറികളിലും കാന്റീനിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രത്യേകം പ്രത്യേകം ഇരിക്കണമെന്നും ഒരു ബെഞ്ചില്‍ ഇരിക്കരുതെന്നും അടുത്തിടപഴകരുയെതന്നുമൊക്കെയാണ് മുസ്ലീം മാനേജ്മെന്റിനു കീഴിലുള്ള കോഴിക്കോട് ഫാറൂക്ക് കോളേജില്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. ഒക്ടോബര്‍ 20ന് ഒരു ബെഞ്ചില്‍ ഇരുന്ന ഒന്‍പതു ആദ്യവര്‍ഷ വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെയാണ് അധ്യാപകന് ശാസിച്ചത്. മാറിയിരിക്കണമെന്നും അല്ലെങ്കില്‍ പുറത്തു പോകണമെന്നും അധ്യാപകന് ഉത്തരവിട്ടു. ഇതില്‍ പ്രതിഷേധിച്ച് പുറത്തു പോയ കുട്ടികള്‍ ഇനി രക്ഷിതാക്കളെ കൊണ്ടുവന്നിട്ട് ക്ലാസില്‍ കയറിയാല്‍ മതിയെന്നായിരുന്നു ഉത്തരവ്.
വിദ്യാര്‍ഥികളില്‍ ഒരാളായ ദിനു. കെ ഒക്ടോബര്‍ 31ന് പിതാവുമായി എത്തിയപ്പോള്‍ മാപ്പ് എഴുതി നല്‍കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാപ്പ് എഴുതി നല്‍കില്ലെന്നും പറഞ്ഞപ്പോള്‍ ദിനുവിനെ സസ്പെന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. കോളേജിലെ അച്ചടക്കം ലംഘിച്ചുവെന്നാണ് ദിനുവിന് എതിരായ പ്രധാന ആരോപണം. എട്ടുകുട്ടികളെ മാപ്പ് എഴുതിവാങ്ങി കോളേജില്‍ മടക്കി പ്രവേശിപ്പിച്ചു. തങ്ങള്‍ തെറ്റാണ് ചെയ്തതെന്നും ഇനി ഇതാവര്ത്തിക്കില്ലെന്നുമാണ് പത്തംഗ അച്ചടക്ക സമിതി എഴുതി വാങ്ങിയത്.
ദിനുവിന്റെ പിതാവ് കോളേജില്‍ വന്നില്ലെന്നു പറഞ്ഞാണ് പ്രിന്‍സിപ്പല്‍ ഇ.പി. ഇമ്പിച്ചിക്കോയ ദിനുവിനെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ തങ്ങള്‍ പ്രിന്‍സിപ്പലിനെ പോയി കാണ്ടെന്ന് ദിനുവും പിതാവും വ്യക്തമാക്കുന്നു. എന്നാല്‍ മാപ്പ് എഴുതി നല്‍കിയില്ല. ദിനു പറഞ്ഞു.
ഗുരുതരമായ ലിംഗ വിവേചനം കാണിച്ച മാനേജ്മെന്റ് പഴകിത്തുരുമ്പിച്ച ചട്ടങ്ങളാണ് എടുത്തുപയോഗിച്ചത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരു ബെഞ്ചില്‍ ഇരിക്കാന്‍ പോലും അനുവദിക്കാത്ത, പരസ്പരം ഇടപഴകാന്‍ പോലും സമ്മതിക്കാത്ത മതഭീകരതയാണ് ഫാറൂക്ക് കോളേജില്‍ നടപ്പാക്കുന്നതെന്നാണ് പ്രധാന ആരോപണം. ഇത്തരം ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും രാഷ്ട്രീയപ്പാര്‍ട്ടികളോ സംഘടനകളോ സാമൂഹ്യ പ്രവര്‍ത്തകരോ ഇടപെട്ടിട്ടില്ല. അജിതയുടെ നേതൃത്വത്തില്‍ ഒരു പ്രതിഷേധ പ്രകടനം നടന്നുവെന്നല്ലാതെ കാര്യമായ യാതൊരു എതിര്‍പ്പും ഉയര്‍ന്നില്ല. ചെയ്യാത്ത കുറ്റത്തിന് കുട്ടികളില്‍ നിന്ന് മാപ്പ് എഴുതി വാങ്ങിയതു പോലും പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തയായില്ല.
ദാദ്രിയുടേയും ബീഫിന്റെയും പേരില്‍, ആവിഷ്ക്കാര സ്വാതന്ത്യത്തിന്റെ പേരില്‍ മോദിക്കും പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും എതിരെ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്ന ചാനലുകളും പത്രങ്ങളും ഇത് ഒരു ചര്‍ച്ചാ വിഷയമാക്കിയിട്ടില്ല. ഫരീദാബാദില്‍ ദളിത് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രചരിപ്പിച്ച പോലുള്ള സംഭവമല്ല, നടന്നതെന്നും പിതാവു തന്നെയാണ് ഉത്തരവാദിയെന്നുമുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ മുക്കി. ഫാറൂക്ക് കോളേജില്‍ മനുഷ്യാവകാശ ലംഘനം തന്നെ നടന്നിട്ടും പത്രമാധ്യമങ്ങള്‍ക്ക് മിണ്ടാട്ടമില്ല. ഏതെങ്കിലും ഹിന്ദു സ്ഥാപനത്തിലാണ് ഇത് നടന്നിരുന്നതെങ്കില്‍ പരിവാര്‍ പ്രസ്ഥാനങ്ങളെ ഇവര്‍ വളഞ്ഞിട്ട് ആക്രമിക്കുമായിരുന്നു, ചാനലുകളില്‍ 24 മണിക്കൂര്‍ ചര്‍ച്ചയും നടത്തുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: