ആലപ്പുഴ: തങ്ങളുടെ ഉരുക്കുകോട്ടയെന്ന് അവകാശപ്പെട്ടിരുന്ന കുട്ടനാട് കൈനകരിയില്‍ സിപിഎം പതറുന്നു. സിപിഎം അക്രമത്തില്‍ ഭയന്നുകഴിഞ്ഞിരുന്ന ഇവിടുത്തുകാര്‍ സംഘടിച്ച് ദേശീയ പ്രസ്ഥാനങ്ങളായ ബിജെപിയിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലും അണിചേര്‍ന്നതോടെയാണ് സിപിഎമ്മിന് നിലതെറ്റിത്തുടങ്ങിയത്.
കൈനകരി പഞ്ചായത്തില്‍ ഇത്തവണ ബിജെപി വന്‍ മുന്നേറ്റം കാഴ്ചവയ്ക്കുക മാത്രമല്ല, അക്കൗണ്ട് തുറക്കുമെന്നും ഉറപ്പായി. ശക്തമായ തെരഞ്ഞെടുപ്പു പ്രചരണമാണ് ബിജെപി ഇത്തവണ കാഴ്ചവച്ചത്. സിപിഎമ്മിലെ കടുത്ത വിഭാഗീയതയും ഗുരുനിന്ദയും എസ്എന്‍ഡിപിയെ അപമാനിച്ചതും ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് നേട്ടമാകും. എസ്എന്‍ഡിപി പ്രവര്‍ത്തകരും പട്ടികജാതി വിഭാഗങ്ങളും സിപിഎമ്മിനെ കൈവിട്ട് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.
പരസ്യ പ്രചരണത്തിന്റെ സമാപന ദിവസമായ ഇന്നലെ ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു, ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് ഗിരീഷ്, ബിജെപി നെടുമുടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.എന്‍. ദിലീപ്കുമാര്, കൈനകരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര്. മോഹനന്, കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശരത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രചാരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: