തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെ.എം മാണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി വിഎസ് അച്യുതാനന്ദല്‍ പറഞ്ഞു. പ്രതിപക്ഷം പ്രക്ഷോഭം തുടരുമെന്നും വിഎസ് വ്യക്തമാക്കി.
മാണിക്കെതിരായ കോടതി ഉത്തരവിന്റെ പകര്‍പ്പും തെളിവുകളും പ്രതിപക്ഷം ഗവര്‍ണര്‍ക്ക് കൈമാറി. കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ മാണി മന്ത്രിസഭയില്‍ തുടരുന്നത് ശരിയല്ല. മാണി മന്ത്രി പദവിയില്‍ തുടരുന്നതിനാല്‍ തന്നെ അന്വേഷണം നീതിപൂര്‍വമാകില്ല. സ്വാധീനം ഉപയോഗിച്ച് അന്വേഷണം വൈകിപ്പിക്കാന്‍ മാണി ശ്രമിച്ചേക്കുമെന്നും പ്രതിപക്ഷം ഗവണര്‍റെ അറിയിച്ചു.
മാണിയുടെ കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി വി.എസ് പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: