കോഴിക്കോട്: വടകര വളളിക്കാട്ട് സ്ഥാപിച്ചിരിക്കുന്ന ടി.പി. ചന്ദ്രശേഖരന്റെ സ്തൂപത്തിന് നേരെ വീണ്ടും ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. സ്തൂപം തല്ലി തകർത്ത നിലയിലായിരുന്നു. സമീപത്തെ ലൈറ്റുകളും അടിച്ച് തകർത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് കാവലേർപ്പെടുത്തി. ഇത് നാലാം തവണയാണ് ടിപി സ്തൂപത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്.
അതേസമയം, ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: