വടശേരിക്കര: ആശുപത്രി പരിസരത്തെ കുഴിയില്‍ മധ്യവയസ്കന്റെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പിന്‍ഭാഗത്തായാണ് പെരുനാട് പുതുവേലില്‍ രാജശേഖരന്‍നായരെ (61) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രണ്ടുമണി മുതല്‍ ഇദ്ദേഹത്തെ കാണാതായതായി ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയുടെ പിന്നിലെ വഴിയില്‍കൂടി രാത്രി വീട്ടിലേക്ക് കയറിപ്പോകും വഴി കാല്‍തെറ്റി കുഴിയിലേക്ക് വീണതാകാം മരണകാരണമെന്ന് കരുതുന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: