ഇടുക്കി: ഇലക്ഷന് ഡ്യൂട്ടിക്കായി ഓടിയ ജീപ്പിലെ ഡ്രൈവറെ മദ്യപിച്ചതിനെത്തുടര്‍ന്ന് പിടികൂടി. കമ്പംമെട്ട് വയലാര്‍ വാര്‍ഡിലെ ഇലക്ഷന് ഡ്യൂട്ടിക്കായി നിശ്ചചയിച്ച വാഹനത്തിലെ ഡ്രൈവര്‍ ബിജുവാണ് പിടിയിലായത്. ഇയാള്‍ ഇലക്ഷന് അര്ജന്റ് എന്ന ലേബല്‍ വച്ച വാഹനത്തില്‍ ഒരു വിഭാഗം വോട്ടര്‍മാരെ പോളിംങ് സ്റ്റേഷനില്‍ എത്തിക്കുന്നു എന്ന പരാതി നെടുങ്കണ്ടം സി.ഐക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സി.ഐ വാഹനം പരിശോധിച്ചപ്പോഴാണ് ഡ്രൈവര്‍ മദ്യപിച്ചെന്ന് വ്യക്തമായത്. പ്രതിയെ അറസ്റ്റ് ചെയ്തു. വാഹനവും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: