മുഹമ്മ: റിബല്‍ സ്ഥാനാര്‍ത്ഥിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴിയില്‍ സംഘര്‍ഷം.മുന്‍ ഗ്രാമഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് മര്‍ദനമേറ്റു.കഞ്ഞിക്കുഴി പഞ്ചായത്ത് 10-ാം വാര്‍ഡില്‍ വെള്ളപ്പറമ്പില്‍ പി അനില്‍കുമാര്‍,പുത്തന്‍ചിറയില്‍ കുഞ്ഞുമോന്,പോന്നംവെളി ബൈജു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവഗിരീശ്വര ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. സി പി എം റിബല്‍ സ്ഥാനാര്‍ത്ഥി സാലമ്മയുടെ പ്രചരണ വാഹനം തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍ ബൈജുവിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കഞ്ഞിക്കുഴി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി അനില്‍കുമാറും സഹപ്രവര്ത്തകന് കുഞ്ഞുമോനും സി പി എം ഔദ്യോഗിക പക്ഷക്കാരനായ ശരവണന്റെ വീട്ടില്‍ സംഭവം അന്വേഷിക്കാന്‍ ചെന്നിരുന്നു. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനിടെ ഉണ്ടായ വക്കേറ്റമാണ് അടിപിടിയില്‍ അവസാനിച്ചത്.ഞായറാഴ്ച രാത്രി സ്കോഡ് പ്രവര്‍ത്തനത്തിനിടെ ഇരു കൂട്ടരും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.
സാലമ്മയ്ക്കുവേണ്ടി പ്രചരണം നടത്തിയതിന് കഴിഞ്ഞ ദിവസം പി അനില്‍കുമാര്‍ ഉള്‍പ്പെടെ നാലുപേരെ സി പി എം പുറത്താക്കിയിരുന്നു. സംഭവത്തിന് പിന്നില്‍ സി പി എം ഔദ്യോഗിക വിഭാഗമാണെന്ന് ആരോപണമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: