നിഗൂഢവും ഇന്ദ്രീയാതീതവുമായ മതജ്ഞാനം കുറച്ചെങ്കിലുമുള്ളവര്ക്കറിയാം,ദൈവീക സമ്പര്‍ക്കം പുലര്‍ത്താന്‍ സ്വപ്നങ്ങളും വെളിപ്പാടുകളും സുശക്തമായ മാര്‍ഗ്ഗങ്ങളാണെന്ന്. ദേവന്മാരും അന്തരിച്ചുപോയവരോ ദുരസ്ഥിതരോ ആയ ഗുരുവരന്മാരും സ്വപ്നത്തിലൂടെയാണ് അവരുടെ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുന്നത്.സ്വപ്നം വ്യാഖ്യാനിക്കുക ബുദ്ധിമാന്മാര്ക്കുപോലും പ്രയാസമേറിയ കാര്യമാണ്.സ്വപ്നം പലപ്പോഴും ശരിയായിരിക്കുകയില്ല.അത് ചിലപ്പോള്‍ നമ്മുടെ ആഗ്രഹത്തിന്റെ പ്രത്രിഫലനമാകാം.ചിലപ്പോള്‍ ദേവകല്പനയോ,സന്ദേശമോ,പ്രാഥമികമായ ഉപദേശംബ(ദീക്ഷ)പോലുമോ ആകാം.
ഓരോ സ്വപ്നത്തേയും കരുതലോടെ കൈകാര്യം ചെയ്യണം.ആത്മീയമായി നിങ്ങളെക്കാള്‍ ഉന്നതനാണെന്ന് നിങ്ങള്‍ക്ക് ബോദ്ധ്യമുള്ള ഒരു വ്യക്തിയുമായി ചര്‍ച്ചചെയ്യുകയാണ് നല്ലത്.കാക്കാജിയുടെ ജീവതത്തില്‍ സ്വപ്നങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും അതിപ്രധാനമായ സ്ഥാനമുണ്ട്.അഹന്മദബാദിലെ ഭദ്രകാളി ക്ഷേത്രത്തിലെ ദേവി അരുളിയ സ്വപ്നത്തിലൂടെയാണ് നാം കാണുന്ന ലോകത്തിനുമപ്പുറത്ത് ഒരു ശക്തിയുണ്ടെന്നു മനസ്സിലായത്.അദ്ദേഹത്തെ പുത്രനായി ബാഹുചരാജി സ്വീകരിച്ചത് സ്വപ്നം മുഖേനയാണ്.
ആത്മഹത്യക്കൊരുങ്ങിയ സമയം പ്രത്യക്ഷമായ ദര്‍ശനം മൂലം മാര്ക്കണ്ഡന് സ്ഥിരമായി മാതൃഭക്തനായി.മായി ഭക്തനായി.! ലോകത്തിന്റെ മാതാവായ മായിയുടെ പ്രതിഷ്ഠ നടത്തുവാന്‍ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളില്‍ കല്‍ക്കത്തയിലേയും ഷിമൂഗയിലേയും ഭക്തന്മാര്ക്കുണ്ടായ സ്വപ്നങ്ങള്‍ ഉള്‍പ്പെടുന്നു.പൂനയിലെ വനിതാ സമ്മേളനത്തില്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കണമെന്ന് മാമ്പലത്തെ ഒരു സ്ത്രീക്ക് ഒരു സ്വപ്നസന്ദേശം ലഭിക്കുകയുണ്ടായി.പൂനസമ്മേളനത്തില് എണ്‍പത്തിയൊന്നുകാരിയായ ഒരു പാര്‍സി സ്ത്രയെ അവരുടെ ബന്ധുക്കള്‍ എടുത്തുകൊണ്ടുവരികയാണുണ്ടായത്.കാരണം, ഇ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ എല്ലാ പാപങ്ങളും നശിക്കുമെന്നു ആ സ്ത്രീക്കുണ്ടായ സ്വപ്നമാണ്.
ഇനി മറ്റൊരു സംഭവം പറയാം .വളരെ ആളുകള്‍ മാതാജിയെന്നു വിളിച്ചിരുന്ന ഒരു സ്ത്രിയാണ് ഈ സംഭവത്തിലെ പ്രധാനി.ഹിന്ദുക്കളുടെ ഇടയില്‍ ചില സ്ത്രീകളില്‍ അവരുടെ ദേഹത്ത് ദേവിയുടെ ആവേശം അനുഭവപ്പെടാറുള്ളവരെ കാണാറുണ്ട്. അത്തരത്തിലുള്ള ഒരു സ്ത്രീയായിരുന്നു ഇത്.ദേവിയുടെ ആവേശം കയറിയ സന്ദര്‍ഭങ്ങളില്‍ എല്ലാവരും ആവേശം പൂണ്ട സ്ത്രീയെ പൂജിക്കുകയും,അനുഗ്രഹവും ഉപദേശവും ലഭിക്കാന്‍ സമീപിക്കുകയും ചെയ്യും.നാട്ടുകാരെല്ലാം അവരെ മാതാജിയെന്നു വിഴിച്ചിരുന്നു.മാര്‍ക്കണ്ഡമായി ആ സ്ത്രീയുമായി പരിചയപ്പെടാനിടയായീ.ഇടം വലം നോക്കാതെ അവര്‍ അദ്ദേഹത്തെ നിര്‍ദ്ദയമായി ശകാരിച്ചു.അവര്‍ ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു;
‘വെറും ജ്ഞാനം കൊണ്ടു മാത്രം ദൈവകടാക്ഷം ഉണ്ടാകുമെന്നാണൊ നിങ്ങള്‍ ധരിച്ചുവെച്ചിരിക്കുന്നത്.? നിങ്ങളെത്തന്നെ മാതാജിയാക്കി അമ്മ നിങ്ങളെ അനുഗ്രഹിച്ചിട്ടുണ്ടോ? ഇന്ന സ്ഥലത്ത്,ഇന്ന സമയത്ത്,ഇന്ന കാര്യം നടക്കുമെന്ന് നിങ്ങള്‍ക്ക് പറയാമോ? ഞാനൊന്നു കാണട്ടെ നങ്ങളുടെ കഴിവുകള്‍.’. തോല്‍വി സമ്മതിച്ച് അദ്ദേഹം ഒന്നിനും കൊള്ളത്തവനാണെന്നു പറഞ്ഞു.ഒരു ഞായറാഴ്ച ഒരു സ്നഹിതന്റെ വീട്ടില്‍ വെച്ചായിരുന്നു ഈ സംഭവം.പിറ്റേ ദിവസം ആ സ്ത്രീ മാര്‍ക്കണ്ഡമായിയുടെ ആപ്പീസില് വന്നു.അത്ഭുതത്തോടെ അദ്ദേഹം അവരെ മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി.വളരെ വിനയത്തോടുകൂടിയും ഉന്നതയായ ഒരു സ്ത്രീക്കു യോജിച്ചതരത്തിലും അവര്‍ അദ്ദേഹത്തോടു മാപ്പു ചോദിച്ചു.അവരുടെ മനസ്സു മാറാനുള്ള കാരണം അവര്‍ വിവരിച്ചു.
”ഇന്നലെ രാത്രി മൗണ്ട് ആബുവിലുള്ള എന്റെ ഗുരു കോപാവേശത്തോടുകൂടി സ്വപ്നത്തില്‍ എന്നോടിങ്ങനെ പറഞ്ഞു.’എന്തു വിഡ്ഢിത്തമാണ് നീ കാണിച്ചത്.ഞാന്‍ പോലും ബഹുമാനിക്കുന്ന ഒരു മഹാ ഭക്തനെ നീ അപമാനിച്ചില്ലെ? ഉടനെ അദ്ദേഹത്തെ കണ്ടുപിടിച്ച് മാപ്പിരക്കു’ പിന്നീട് എനിക്കുറക്കമുണ്ടായില്ല.അങ്ങയുടെ ആപ്പീസിലെ മേല്‍വിലാസമെ എനിക്കറിയുമായിരുന്നുള്ളു.കഴിയും വേഗം മാപ്പുചോദിക്കാന്‍ ഞാന്‍ വന്നു.”
ഇക്കാലത്തിനിടയില്‍ ,പറഞ്ഞറിഞ്ഞ്,പ്രദേശത്തും പരദേശത്തും മാര്‍ക്കണ്ഡനെ മായിമാര്ക്കണ്ഡമായി എന്ന് അറിയപ്പെടാന്‍ തുടങ്ങി.മായി എന്നാല്‍,മാര്ക്കണ്ഡനായി മാറി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: