ഖത്തര്‍: ഖത്തര്‍ ക്ലാസ്സിക്ക് സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ജോഷ്‌ന ചിന്നപ്പ ക്വാര്‍ട്ടറിലെത്തി. രണ്ടാം റൗണ്ടില്‍ ഈജിപ്റ്റിന്റെ യാത്രബ് എഡലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ജോഷ്‌ന ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. സ്‌കോര്‍: 16-14, 11-8, 11-8. ആദ്യ റൗണ്ടില്‍ ഈജിപ്തിന്റെ തന്നെ ലോക ഒന്നാം നമ്പര്‍ താരമായ റനീം എല്‍ വെലില്ലിയെ അട്ടിമറിച്ചാണ് ജോഷ്‌ന രണ്ടാം റൗണ്ടില്‍ എത്തിയത്.
അതേസമയം പുതിയ റാങ്കിംഗിലും ജോഷ്‌നയും ദീപികയും നേട്ടമുണ്ടാക്കി. ദീപിക അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 14-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ജോഷ്‌ന മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 17-ാമതായി.
പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം സൗരവ് ഘോഷാല്‍ ഒരു സ്ഥാനം താഴോട്ടിറങ്ങി 17-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
















