ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണും സതാംപ്ടണും മികച്ച വിജയം. എവര്‍ട്ടണ്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് സണ്ടര്‍ലാന്‍ഡിനെ തകര്‍ത്തപ്പോള്‍ സതാംപ്ടണ്‍ ബേണിമൗത്തിനെ 2-0ന് കീഴടക്കി.
സണ്ടര്‍ലാന്‍ഡിനെതിരായ കളിയില്‍ അരൗന കോനെയുടെ തകര്‍പ്പന്‍ ഹാട്രിക്കാണ് എവര്‍ട്ടണ് ഗംഭീര വിജയം സമാമനിച്ചത്. 31, 62, 76 മിനിറ്റികളിലായിരുന്നു കോനെയുടെ ഹാട്രിക്ക്. 19-ാം മിനിറ്റില്‍ ജെറാര്‍ഡ് ഡ്യുലോഫ്യു, 60-ാം മിനിറ്റില്‍ റൊമേലു ലുകാകു എന്നിവരും ലക്ഷ്യം കണ്ടപ്പോള്‍ 55-ാം മിനിറ്റില്‍ സണ്ടര്‍ലാന്‍ഡ് താരം സെബാസ്റ്റിയന്‍ കോറ്റ്‌സ് സെല്‍ഫ് ഗോളും എവര്‍ട്ടണ് സമ്മാനിച്ചു. സണ്ടര്‍ലാന്‍ഡിനായി ഡിഫോ, ഫഌച്ചര്‍ എന്നിവര്‍ ആശ്വാസഗോളുകള്‍ നേടി.
ബേണിമൗത്തിനെതിരായ മത്സരത്തില്‍ ഡേവിഡ്, പെല്ലെ എന്നിവരുടെ ഗോളുകളാണ് സതാംപ്ടണ് വിജയം നേടിക്കൊടുത്തത്. 78-ാം മിനിറ്റില്‍ വിക്ടര്‍ വന്യാമ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നിട്ടും ഒരു ഗോള്‍ പോലും മടക്കാന്‍ ബേണിമൗത്തിന് കഴിഞ്ഞില്ല. വിജയത്തോടെ സതാംപ്ടണ്‍ 11 കളികളില്‍ നിന്ന് 17 പോയിന്റുമായി ഏഴാം സ്ഥാനത്തേക്കും 16 പോയിന്റമായി എവര്‍ട്ടണ്‍ ഒമ്പതാം സ്ഥാനത്തേക്കും ഉയര്‍ന്നു.
















