ജോഹന്നാസ്ബര്‍ഗ്: ഈജിപ്തിലെ സീനായ് മരുഭൂമിയില്‍ തകര്‍ന്നു വീണ റഷ്യന്‍ യാത്രാവിമാനം ആകാശത്ത്‌വച്ച് തന്നെ വലിയനിലയില്‍ ഛിന്നഭിന്നമായിരുന്നുവെന്ന് റഷ്യന്‍ വിദഗ്ധന്‍. റഷ്യന്‍ ഇന്റര്‍ സ്റ്റേറ്റ് എവിയേഷന്‍ കമ്മറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ വിക്ടര്‍ സോറോഷെന്‍കോയാണ് ഇക്കാര്യം പറഞ്ഞത്.
ഇതിനിടെ, വിമാനം തകര്‍ത്തത് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരാണെന്ന വാദം ഈജിപ്തും റഷ്യയും തള്ളി. ഐഎസ് പിന്തുണയുള്ള ഈജിപ്ഷ്യന്‍ വിമതഗ്രൂപ്പ് തങ്ങളാണ് വിമാനം തകര്‍ത്തതെന്ന് അവകാശവാദമുന്നയിച്ചിരുന്നു. മുപ്പതിനായിരം അടി മുകളില്‍ പറക്കുന്ന വിമാനം വെടിവച്ചു വീഴ്‌ത്താനുള്ള ആയുധശേഷി ഐഎസിനില്ലെന്ന് ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി ഷരീഫ് ഇസ്മയിലും റഷ്യന്‍ ഗതാഗതമന്ത്രി മക്‌സിം സൊകലേവും പറഞ്ഞു. ഈജിപ്ഷ്യന്‍ സൈനിക മേധാവിയും ഭീകരരുടെ അവകാശവാദം തള്ളിയിരുന്നു.















