ബാലിയില്‍ അറസ്റ്റിലായ ഛോട്ടാരാജനെ പോലീസ് കോടതിയില്‍ ഹാജരാക്കുന്നു.
മുംബയ്: കഴിഞ്ഞാഴ്ച ഇന്തോനേഷ്യയിലെ ബാലിയില്‍ അറസ്റ്റിലായ കുപ്രശസ്ത അധോലോകനേതാവ് ഛോട്ടാരാജനു വേണ്ടി മുംബയ് ആര്‍ഥര്‍ റോഡ് ജയില്‍ ഒരുങ്ങുന്നു. ശത്രുവായ ദാവൂദ് ഇബ്രാഹിം വധിക്കാന്‍ ശ്രമിക്കുമെന്ന ആശങ്കയുള്ളതിനാല്‍ രാജന് കനത്ത സുരക്ഷയാകും ഏര്‍പ്പെടുത്തുക.
രാജനെ കൊല്ലുമെന്ന് ദാവൂദിന്റെ അനുയായി ഛോട്ടാഷക്കീല്‍ ഭീഷണി മുഴക്കിയിട്ടുമുണ്ട്. ഏതാനും മാസം മുന്‍പ് വധിക്കാന്‍ ഷക്കീല്‍ പദ്ധതി നടപ്പാക്കിയെങ്കിലും തലനാരിഴയ്‌ക്ക് രാജന്‍ രക്ഷപ്പെടുകയായിരുന്നു.
രാജനെ അധികം വൈകാതെ ഭാരതത്തിന് കൈമാറും. രാജനെതിരായ മിക്ക കേസുകളും മുംബയിലാണ്. അതിനാല്‍ കൈമാറിയാല്‍ ഉടന്‍ രാജനെ മുംബയില്‍ എത്തിക്കും. ഇന്തോടിബറ്റന്‍ അതിര്‍ത്തി പോലീസ് അടക്കമുള്ളവരുടെ സുരക്ഷ ഏര്‍പ്പെടുത്താനാണ് ആലോചന. അജ്മല്‍ കസബിന് ഇവരാണ് സുരക്ഷ ഒരുക്കിയത്. ഹൈസെക്യൂരിറ്റി സെല്ലിലാകും രാജനെ അടയ്‌ക്കുക. ഇതിലിപ്പോള്‍ ലഷ്‌ക്കര്‍ ഇ തൊയ്ബ ഭീകരന്‍ സെയ്ബുദ്ദീന്‍ അന്‍സാരി( അബു ദിന്‍ഡാല്‍) യെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.















