നിരണം: കടപ്ര ഹരിപ്പാട് ലിങ്ക് റോഡ് തകര്‍ന്നു. യാത്ര ദുസ്സഹമായി. ഇരതോട് പാലം മുതല്‍ തേവേരി ജംഗ്ഷന് വരെയുള്ള ഒരു കിലോമീറ്റര്‍ ഭാഗം വഴി നടക്കാന്‍ പോലും കഴിയാത്ത തരത്തില്‍ തകര്‍ന്നു ചില ഭാഗങ്ങളില്‍ വന്‍കുഴികള്‍ തന്നെ രൂപം കൊണ്ടിരിക്കയാണ്.
ആലപ്പുഴ കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പ് സ്ഥാപിച്ചതു മൂലമാണ് റോഡു തകര്‍ന്നത്. 100 മീറ്റര്‍ ഭാഗമൊഴികെയുള്ള ഭാഗത്ത് ഒരു വര്‍ഷം മുന്‍പ് തന്നെ പൈപ്പ് സ്ഥാപിച്ചതാണ്. ഈ നൂറു മീറ്ററിന്റെ പേരിലാണ് ഒരു വര്‍ഷമായിട്ടും റോഡു നന്നാക്കുവാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത്.ഇരതോട് പാലം മുതല്‍ പഴയ പള്ളി റോഡിലൂടെയാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. ഈറോഡും ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണ്. ആറോളം കെ എസ് ആര് ടി സി ബസുകള്‍ സര്‍വീസ് നടത്തുന്ന റോഡാണിത്.ഈ റോഡിലൂടെ പുതിയതായി സര്‍വ്വീസ് ആരംഭിച്ച ലോഫ്ളോര്‍ ബസ് സര്‍വ്വീസ് നിര്‍ത്താന്‍ പോകയാണ്.തിരുവല്ല വികസന സമതിയോഗം റോഡിലെ കുഴികള്‍ അടക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നു നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല.
ഇരതോട് പാലത്തിന്റെ ഇരുവശവും ഇതുവരെ പൈപ്പിടല്‍ ആരംഭിച്ചിട്ടില്ല. ഇതും കൂടി പൂര്‍ത്തിയായെങ്കിലേ റോഡു മുഴുവനായി പണിയുവാന്‍ ടെണ്ടര്‍ നല്കാന് കഴിയൂ എന്നാണ് അധികൃതര്‍ പറയുന്നത്. റോഡിന്റെ അറ്റകുറ്റപണിക്ക് വാട്ടര്‍ അതോറിറ്റി അനുവദിച്ച ഫണ്ട് അപര്യാപ്തമാണെന്നു ആരോപണമുണ്ട്. ഒന്‍പതുലക്ഷം രൂപ മാത്രമാണ് വാട്ടര്‍ അതോറിറ്റി അനുവദിച്ചത്. എത്രയും വേഗം റോഡ് പണി ആരംഭിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നു മാത്യു.ടി.തോമസ് എംഎല്‍എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: