രാമപുരം : കേരള കോണ്‍ഗ്രസിന്റെ തട്ടകമെന്ന് അവകാശപ്പെടുന്ന രാമപുരത്ത് ബിജെപി യുടെ വളര്‍ച്ചയ്‌ക്ക് തടയിടാന്‍ കപട തന്ത്രങ്ങളുമായി മാണി വിഭാഗം. കേരളാ കോണ്‍ഗ്രസിലെ രാമപുരം മേഖലയിലുള്ള പരോക്ഷമായ കൊഴിഞ്ഞുപോക്ക് ബിജെപിയുടെ ആള്‍ബലം വര്‍ദ്ധിപ്പിക്കുന്നതിന് തടയിടാനാണ് പുതിയ തന്ത്രങ്ങള്‍. എസ്എന്‍ഡിപി യുടെ കൂട്ടുപിടിച്ച് ബിജെപി മുന്നേറുന്നത് തങ്ങളുടെ ഭരണകേന്ദ്രങ്ങള്‍ നഷ്ടപ്പെടാനിടയാകുമെന്ന് തിരിച്ചറിഞ്ഞാണ് ഈ നീക്കം. സാമുദായിക ഐക്യം നിലനില്‍ക്കുന്ന ബിജെപിയില്‍ അത് തകര്‍ത്താല്‍ ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ ബിജെപിയെ പിടിച്ചുകെട്ടാമെന്നാണ് ധാരണ. എസ്എന്‍ഡിപി നേതാക്കള്‍ ബിജെപിയുടെ കൂട്ടുപിടിച്ച് മത്സരിച്ച് ജയിച്ചാല്‍ എന്‍എസ്എസ്, യോഗക്ഷേമസഭ എന്നിവയുള്‍പ്പെടെ മറ്റു സമുദായക്കാരെ അവഗണിക്കുമെന്നും ഭരണം സാമുദായികപരമായി മാറ്റുമെന്നും പ്രചരിപ്പിക്കുകയാണ്. ബിജെപി വിജയ സാധ്യത ഏറിയ ബിജെപി-സ്വതന്ത്രരായി മത്സരിക്കുന്ന എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥികളുടെ വാര്‍ഡുകളിലാണ് ഏറെയും ഇത്തരം കുപ്രചരണങ്ങള്‍. ബിജെപിയിലേക്ക് അടുക്കുന്ന എസ്എന്‍ഡിപി ഒഴികെയുള്ള മറ്റു സമുദായക്കാരെ രഹസ്യമായി കണ്ട് കുപ്രചരണങ്ങള്‍ തുടരുകയാണ് വലത് അണികള്‍.
















