എം.ആര്.അനില്‍കുമാര്‍
തിരുവല്ല: ജില്ലാപഞ്ചായത്തില്‍ ശ്രദ്ധേയമായ മത്സരം നടക്കുന്ന പ്രധാന ഡിവിഷനാണ് അങ്ങാടി. പഴവങ്ങാടി, അങ്ങാടി, മക്കപ്പുഴ, വെച്ചുചിറ, നാറാണംമൂഴി, എന്നീബ്ലോക്ക് ഡിവിഷനുകള്‍ ചേര്‍ന്നാണ് അങ്ങാടി ഡിവിഷന് രൂപീകൃതമായിട്ടുള്ളത്.യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കും ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണിത്. കഴിഞ്ഞ കാലങ്ങളില്‍ വലതുപക്ഷത്തോടൊപ്പം നിന്ന അങ്ങാടിയില്‍ വികസനം എത്തിച്ചേരാത്ത പലമേഖലകളുമുണ്ട്. മേഖലയ്ിലെ സഞ്ചാര യോഗ്യമല്ലാത്ത റോഡുകളും കാര്‍ഷിക പ്രശ്നങ്ങളും, കുടിവെള്ള പ്രശനവും ഒക്കെതന്നെ തിരഞ്ഞെടുപ്പ് ചൂടില്‍ വലിയ ചര്‍ച്ചാവിഷയമായി കഴിഞ്ഞു. എന്ത് വിലകൊടുത്തും സീറ്റ് നിലനിര്‍ത്തുക എന്ന ശ്രമകരമായ ദൗത്യവുമായാണ് എം.ജി കണ്ണനെ യുഡിഎഫ് കളത്തിലിറക്കിയിട്ടുള്ളത്. ഡിവിഷനിലെ വിമത സാന്നിദ്ധ്യം അടക്കം മറികടന്നാലെ വലത് പക്ഷത്തിന് ലക്ഷ്യം സാധ്യമാവുകയുള്ള. അതിജീവനത്തിനിടയിലും അട്ടിമറിയുണ്ടാവും എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി ജയദാസ്. ഡിവിഷനിലെ വിഭാഗീയ പ്രശ്നങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങളും ഇടതിനും തലവേദനയായിട്ടുണ്ട്. ഇരുമുന്നണികളുടെയും കബളിപ്പിക്കല്‍ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപിയുടെ രംഗപ്രവേശം. ഇതിനായി പൊതുപ്രവര്‍ത്തനത്തില്‍ ശ്രദ്ധേയനായ മന്ദിരം രവീന്ദ്രനെയാണ് പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മേഖലിയിലുണ്ടായ സ്വാധീനവും രവീന്ദ്രന് ആത്മവിശ്വാസം കൂട്ടുന്നു. മുന്‍ ദളിത് കോണ്‍ഗ്രസ് നേതാവ് എം.കെ. ലാലു ഇവിടെ വിമതനായി മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: