ആലപ്പുഴ: ബിജെപി ദേശീയ സെക്രട്ടറിയും കേരളത്തിന്റെ പ്രഭാരിയുമായ എച്ച്. രാജ ഇന്ന് ജില്ലയില്‍ പര്യടനം നടത്തും. രാവിലെ ബിജെപി ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ആലപ്പുഴയില്‍ എഎന്‍ പുരത്തും ചെങ്ങന്നൂര്‍ ഇരമല്ലിക്കരയിലും നടക്കുന്ന കുടുംബയോഗങ്ങളില്‍ പങ്കെടുക്കും. വൈകിട്ട് നാലിന് തിരുവന്‍വണ്ടൂരില്‍ ബിജെപി പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യും. അഞ്ചിന് വെണ്‍മണിയിലും 6.30ന് ചെറിയനാട് പൊതുയോഗത്തിലും പങ്കെടുക്കുമെന്ന് ബിജെപി ജില്ലാ തെരഞ്ഞെടുപ്പ് സെല്‍ കണ്‍വീനര്‍ വി. ശ്രീജിത്ത് അറിയിച്ചു.
















