Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിരോധിത പാന്‍മസാലകളും പുകയില ഉല്‍പ്പന്നങ്ങളും വിപണിയില്‍ സുലഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 02:50 pm IST
in Kannur

കണ്ണൂര്‍: സംസ്ഥാനത്ത് നിരോധിത പാന്‍മസാലകളും പുകയില ഉല്‍പ്പന്നങ്ങളും, കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും ഇപ്പോഴും വിപണിയില്‍ സുലഭം. 2012 മെയ് 22 മുതലാണ് കേരളത്തില്‍ പാന്‍മസാലകള്‍ നിരോധിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി കമ്മീഷന്റെ ഉത്തരവ് വന്നത്. ഉത്തരവ് നിലനില്‍ക്കെ ഏതു പെട്ടിക്കടകളിലും പാന്‍മസാലകള്‍ ഇന്നും ലഭിക്കുന്നുണ്ട്. കേരളത്തിനോട് അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുമാണ് നിരോധിത പാന്‍മസാലകളും കഞ്ചാവും കൂടുതലായും കേരളത്തിലേക്ക് എത്തുന്നത്.

പാന്‍മസാലകളുടെയും മയക്കുമരുന്നിന്റെയും വില്‍പ്പനകളില്‍ ഏര്‍പ്പെടുന്നവര്‍ പലരും പിടിക്കപ്പെടുന്നുണ്ടെങ്കിലും ചെറിയ പിഴകള്‍ അടച്ച് രക്ഷപ്പെടുകയാണ്. കഞ്ചാവുമായി പിടിക്കപ്പെടുന്ന പ്രതികള്‍ക്ക് മാത്രമാണ് പോലീസ് കസ്റ്റഡിയിലും റിമാന്‍ഡിലും കഴിയേണ്ടി വരികയും തടവ് ശിക്ഷ ഉള്‍പ്പെടെ ലഭിക്കുന്നുമുള്ളു. മറ്റ് നിരോധിത പാന്‍മസാലകളും പുകയില ഉത്പന്നങ്ങളും വില്‍ക്കുന്നവരെ പിടിച്ചാല്‍ ചെറിയ പിഴ ചുമത്തി പറഞ്ഞയക്കുകയാണ്. കടുത്ത ശിക്ഷ കിട്ടാത്തതിനാല്‍ ഇവര്‍ വീണ്ടും ഇത്തരം ജോലികള്‍ തുടരുന്നു. വന്‍ ലാഭം കൊയ്യാം എന്നതും ഇവരെ ഈ ജോലികള്‍ തുടരാന്‍ പ്രേരിപ്പിക്കുന്നു. നിരോധിത പുകയില ഉത്പന്നങ്ങളായ ഹാന്‍സ്, മധു, ചൈനി-ഖൈനി, പാന്‍പരാഗ് തുടങ്ങിയവ കേരളത്തില്‍ വില്‍പ്പന നടത്തുന്നത് പായ്‌ക്കറ്റ് ഒന്നിന് 30 മുതല്‍ 40 രൂപ വരെ വിലക്കാണ്. എന്നാല്‍ ഇതിന് എംആര്‍പി വില 5 രൂപയില്‍ താഴെ മാത്രം. മൊത്തവ്യാപാരികളില്‍ നിന്നും എടുക്കുമ്പോള്‍ രണ്ടോ മൂന്നോ രൂപക്ക് ഇവ കര്‍ണ്ണാടക, തമിഴനാട് സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കും. ഒറ്റ പായ്‌ക്കറ്റില്‍ തന്നെ 35 രൂപയില്‍ അധികമാണ് ലാഭം. ഇതില്‍ ഒരു പങ്ക് ഇടനിലക്കാരനും ഒരുപങ്ക് വില്‍പ്പനക്കാരനുമുള്ളതാണ്.

പെട്ടിക്കടകള്‍ മുതല്‍ പലചരക്ക് വ്യാപാര സ്ഥാപനങ്ങളില്‍ വരെ ഒളിഞ്ഞും തെളിഞ്ഞും ഇവ വില്‍ക്കുന്നുണ്ട്. ശരാശരി ഒരു കടയില്‍ ഒരുദിവസം 100ല്‍ അധികം പാന്‍മസാല ഉത്പന്നങ്ങള്‍ വിറ്റപോകുമെന്നാണ് പരിചയക്കാരായ വ്യാപാരികള്‍തന്നെ സമ്മതിക്കുന്നത്. പിടിക്കപ്പെട്ടാല്‍ രണ്ടായിരമോ മൂവായിരമോ രൂപ പിഴയടക്കേണ്ടിയും വരും. ഒരു ദിവസം ഇത് വിറ്റാല്‍ കിട്ടുന്ന ലാഭത്തിന്റെ അത്രയും പോലും വരുന്നില്ല പിഴസംഖ്യ. വിദ്യാലയ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല എന്ന നിയമവും പാലിക്കപ്പെടുന്നില്ല. അധ്യയന വര്‍ഷത്തിന്റെ ആരംഭഘട്ടങ്ങളില്‍ മാത്രം ഇത്തരം പരിശോധനകള്‍ നടക്കുകയും പിന്നീട് പരാതികള്‍ ലഭിച്ചാല്‍ മാത്രം പരിശോധനകള്‍ നടത്തുകയും ചെയ്യുന്ന പോലീസിന്റെയും എക്‌സൈസിന്റെയും മനോഭാവമാണ് നിരോധിത മേഖലകളില്‍ പുകയില വില്‍പ്പന തകൃതിയായി നടക്കാന്‍ കാരണം. വ്യാജ സിഗരറ്റുകളും കുട്ടികളെ ആകര്‍ഷിക്കാന്‍ പല ഫ്‌ളേവറുകളിലുള്ള സിഗരറ്റുകളും വിപണിയില്‍ ലഭ്യമാണ്. നിരോധിത മേഖലകളില്‍ ഉള്‍പ്പെടെ പുകയില ഉത്പന്നങ്ങളും നിരോധിത പാന്‍മസാലകളും വില്‍പ്പന നടത്തിയതിന് 2223 കേസ്സുകള്‍ ഈ വര്‍ഷം റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ ഇനത്തില്‍ മാത്രം 6.8 ലക്ഷം രൂപ പിഴ ചുമത്തി.

പൊതുസ്ഥലങ്ങളില്‍ പുകവലിച്ചതിന് 1.08 ലക്ഷം കേസ്സുകളിലായി 1.94 കോടി രൂപ പീഴയും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പുകയില-പാന്‍മസാല ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് 486 കേസ്സുകളിലായി 4.2 ലക്ഷം രൂപയും, മുന്നറിയിപ്പുബോര്‍ഡുകള്‍ സ്ഥാപിക്കാത്തതിനും പുകയില ഉപന്നങ്ങളുടെ നിരോധിക്കപ്പെട്ട പരസ്യങ്ങള്‍ വെച്ചതിനുമായി 520 കേസ്സുകളിലായി 52500 രൂപയും ഈ വര്‍ഷം പിഴയായി ഈടാക്കിയിട്ടുണ്ട്. സിഒടിപിഎ(പ്രൊഹിബിഷന്‍ ഓഫ് അഡ്‌വര്‍ടൈസ്‌മെന്റ് ആന്റ് റഗുലേഷന്‍ ഓഫ് ട്രേഷ് ആന്റ് കൊമേഴ്‌സ്, പ്രൊഡക്ഷന്‍, സപ്ലെ ആന്റ് ഡിസ്ട്രിബ്യൂഷന്‍) ആക്ട് പ്രകാരം ഈ വര്‍ഷം 1.04 ലക്ഷം കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും പിഴയായി ലഭിച്ചത് 2.05 കോടി മാത്രമാണ്.

പിഴസംഖ്യയുടെ ശരാശരി നോക്കുമ്പോള്‍ 200 രൂപ മാത്രമാണ് ഓരോ കേസ്സിനും ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടുള്ളത്. വലിയ തുകകള്‍ പിഴ ഇനത്തില്‍ ഈടാക്കുകയും തടവുശിക്ഷ അടക്കം നല്‍കുകയും ചെയ്‌തെങ്കില്‍ മാത്രമേ നിരോധിത പാന്‍മസാലകളും പുകയില ഉത്പന്നങ്ങളും വില്‍ക്കുന്നത് സംസ്ഥാനത്ത് പൂര്‍ണ്ണമായും തടയാന്‍ സാധിക്കുകയുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുപക്ഷ സഹകരണ സംഘങ്ങളുടെ പ്രതികാരം; കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

Kerala

എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്

India

സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണം എന്തിന്: സുപ്രീംകോടതി

കോഴിക്കോട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 60-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന സമിതി യോഗം എ.കെ.ബി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ നഷ്ടമായതിന് കാരണം സര്‍ക്കാര്‍ നയം: എ.കെ.ബി. നായര്‍

Kerala

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം:ക്ഷേത്ര സംരക്ഷണ സമിതി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.