തിരുവല്ല: 18-ാമത് സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതിയില്നിന്ന ് അണ്‍എയിഡഡ് വിദ്യാലയങ്ങളെ ഒഴിവാക്കിയതില്‍ ലോഗോ പ്രകാശന ചടങ്ങില്‍ പ്രതിഷേധം. ജില്ലയിലെ 13 അണ്‍എയിഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും അദ്ധാപകരും രക്ഷകര്‍ത്താക്കളുമാണ് ലോഗോപ്രകാശനവേദിയില് പ്രതിഷേധം അറിയിച്ചത്. ജില്ലയില്‍ നിന്നുള്ള രണ്ട് എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികളെമാത്രമാണ് സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സപെഷ്യല്‍ സ്കൂള്‍ അസോസിയേഷന് ജില്ല വൈസ്പ്രസിഡന്‍് ഫാദര്‍ ഗ്രിഗറി, രക്ഷകര്‍ത്താക്കളുടെ സംഘടനയായ പരിവാര്‍ ജില്ലസെക്രട്ടറി സാം ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: