ആലക്കോട്
ജില്ലയിലെ മലയോര പഞ്ചായത്ത് പ്രദേശങ്ങള്‍ ഉള്‍പെട്ട ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ ഒന്നായ ആലക്കോട് ഡിവിഷനില്‍ ഇക്കുറി തീപ്പാറുന്ന പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ബിജെപി ആലക്കോട് ഡിവിഷനില്‍ ശക്തമായ സാന്നിധ്യമായി മാറിയതോടെയാണ് തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരത്തിന് വഴിതെളിഞ്ഞത്. മഹിളാ മോര്‍ച്ചയുടെയും ബിജെപിയുടെയും സജീവ പ്രവര്‍ത്തകയായ സുമതി സോമനാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. മണ്ഡലത്തില്‍ രണ്ടുവട്ടം പര്യടനം പൂര്‍ത്തിയാക്കി. ബിജെപി സ്ഥാനാര്‍ത്ഥി കേന്ദ്രഭരണമുള്പ്പെടെയുള്ള അനകൂല സാഹചര്യങ്ങള്‍ വോട്ടായി മാറുമെന്നും അതുവഴി ശക്തമായ മുന്നേറ്റം ഡിവിഷനില്‍ നടത്താന്‍ സാധിക്കുമെന്നുള്ള വിശ്വാസത്തിലാണ്.
മാരമംഗലം ഡിവിഷന് വിഭജിച്ചാണ് പുതിയ ആലക്കോട് ഡിവിഷന് രൂപീകൃതമായത്. ആലക്കോട്, ചപ്പാരപ്പടവ്, തേര്‍ത്തല്ലി, എടക്കോം, തുടങ്ങിയ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ ചേര്‍ന്നതാണ് ആലക്കോട് ഡിവിഷന്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുമിത്ര ഭാസ്കരനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.മോളിക്കുട്ടി ബിനോയിയുമാണ് മത്സരരംഗത്തുള്ളത്. 58,000 വോട്ടര്‍മാരുള്ള ഡിവിഷനില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകരാണ്. അതുകൊണ്ടുതന്നെ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച തികഞ്ഞ അലംഭാവവും എല്‍ഡിഎഫിന്റെ പ്രതിപക്ഷമെന്ന നിലയിലുള്ള പരാജയവും വികസന പിന്നോക്കാവസ്ഥയുമാണ് ഡിവിഷനിലെ പ്രധാന ചര്‍ച്ചാ വിഷയം.
പയ്യാവൂര്‍
മലയോരത്തെ മറ്റൊരു ജില്ലാപഞ്ചായത്ത് ഡിവിഷനായ പയ്യാവൂരിലും ഇക്കുറി ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ഡിവിഷന്റെ കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ ഇടത്-വലത് മുന്നണികളുടെ തെറ്റായ നയം മൂലം ബന്ധമുപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നതിന്റെ ഫലമായി പാര്‍ട്ടിക്കുണ്ടായ ശക്തി തെരഞ്ഞെടുപ്പില പ്രതിഫലിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം. ബിജെപി സാന്നിധ്യം മുന്നണികളുടെ വിജയത്തിന് തടസ്സമായി മാറിയിരിക്കുകയാണ്.
പാരമ്പര്യമായി ബിജെപി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി മായ നാറാത്താണ് ബിജെപിക്കുവേണ്ടി പോരാടാനിറങ്ങിയിരിക്കുന്നത്. ശ്രീകണ്ഠാപുരം ഡിവിഷന് മാറ്റി മറിച്ചാണ് പയ്യാവൂര്‍ ഡിവിഷന് രൂപംകൊണ്ടിട്ടുള്ളത്. പടിയൂര്‍, പയ്യാവൂര്‍, ഇരിക്കൂറിന്റെ ചിലഭാഗങ്ങള്‍ തുടങ്ങിയവ പയ്യാവൂര്‍ ഡിവിഷന്റെ ഭാഗംമാണ്.
യുഡിഎഫിനുവേണ്ടി പി.കെ.സരസ്വതിയും എല്‍ഡിഎഫിനുവേണ്ടി പി.കെ.സജിതയുമാണ് മത്സര രംഗത്തുള്ളത്.
ഉളിക്കല്‍
കര്‍ഷക കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കുടിയേറ്റ മേഖലയിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഉളിക്കല്‍ ഡിവിഷനില്‍ എന്‍ഡിഎയ്ക്കു വേണ്ടി കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാകത്തിന്റെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ശക്തമായ മത്സരമാണ് ഉളിക്കല്‍ ഡിവിഷനില്‍ ബിജെപി നേതൃത്വം നല്കുന്ന മുന്നണി നടത്തുന്നത്. എന്‍ഡിഎക്കുവേണ്ടി ടോണി സെബാസ്റ്റ്യനാണ് മത്സരം രംഗത്തുള്ളത്.
സിപിഎമ്മില്‍ നിന്നും ഉന്നത് നേതാക്കള്‍ ഉള്‍പ്പെടെ രാജിവെച്ച് ബിജെപിയിലെത്തിയ ഈ മേഖലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്കുണ്ടായ മുന്നേറ്റവും എന്‍ഡിഎ ഘടക കക്ഷിക്ക് മേഖലയിലുള്ള സ്വാധീനവും ഡിവിഷനില്‍ ശക്തമായ സാന്നിധ്യം തെളിയിക്കാന്‍ പാര്ട്ടിക്കാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് ബിജെപി നേതൃത്വം.
ഉളിക്കല്‍ പഞ്ചായത്ത്, വട്ട്യാംതോട്, ഉളിക്കല്‍ ബ്ലോക്കിലെ 15ാം ഡിവിഷനില്‍ പെട്ട 15 വാര്‍ഡ്, പായം പഞ്ചായത്തിലെ 16 വാര്‍ഡ്, അയ്യന്‍കുന്നിലെ 13 വാര്‍ഡ്, പടിയൂര്‍ പഞ്ചായത്തിലെ കല്ലുവയല്‍ എന്നിവ ഡിവിഷന്റെ ഭാഗമാണ്. യുഡിഎഫിനുവേണ്ടി തോമസ് വര്‍ഗീസും, എല്‍ഡിഎഫിനുവേണ്ടി കെ.എന്‍.ചന്ദ്രനുമാണ് രംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: