പാനൂര്‍: ചെങ്കോട്ടയിളക്കി കതിരൂര്‍ മനോജിന്റെ സഹോദരി വോട്ടര്‍മാര്‍ക്കിടയില്‍. പാട്യം പഞ്ചായത്ത് 17-ാം വാര്‍ഡ് കിഴക്കെകതിരൂരിലെ ബിജെപി സാരഥി കെ.ധന്യയാണ് ഇന്നുവരെ സ്ഥാനാര്‍ത്ഥിയെ പോലും നിറുത്താതെ ഭീഷണിയിലൂടെ ജനാധിപത്യത്തെ അവഹേളിച്ചവര്‍ക്ക് ശക്തമായ താക്കീതായി പ്രചരണത്തിനിറങ്ങിയത്. തന്റെ പ്രിയസഹോദരന്റെ അണയാത്ത ഓര്‍മ്മകളുടെ കരുത്ത് പോരാട്ടത്തിന് പ്രചോദനമാക്കിയാണ് പൊന്നാപുരം കോട്ടയെ ഇളക്കി മറിച്ച് വീടുവീടാന്തരം കയറി വോട്ടര്‍മാരെ കാണുന്നത്. ബ്രഹ്മാവ്മുക്ക്, വയലില്‍പീടിക, കിഴക്കെകതിരൂര്‍ ഭാഗങ്ങളില്‍ സ്ത്രീകളടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം വീടുകയറി തനിക്ക് വോട്ടു നല്‍കണമെന്നും നിങ്ങളുടെ വോട്ട് കൊലപാതക രാഷ്ട്രീയത്തിനാകണമെന്നും അഭ്യര്‍ത്ഥിച്ച് ഇറങ്ങിയത്. ഇന്നലെ വാര്‍ഡിലെ മുഴുവന്‍ വീടുകളും സമ്പര്‍ക്കം ചെയ്തു. ഇത് സിപിഎം നേതൃത്വത്തെ വിളറി പിടിപ്പിച്ചിട്ടുണ്ട്. കിഴക്കെ കതിരൂരില്‍ ആദ്യമായാണ് ബിജെപി സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. ഇവിടെ മനോജ് വധത്തിലെ പ്രതി മുച്ചിറിയന്‍ രാമന് എന്ന രാമചന്ദ്രനെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം നടത്തിയെങ്കിലും അവസാനം പരാജയഭയം കാരണം പിന്‍വലിയുകയായിരുന്നു. ചെങ്കൊടിയല്ലാതെ മറ്റൊന്ന് പാറാന്‍ അനുവദിക്കാത്ത രാഷ്ട്രീയ ഭീകരതയുടെ ജയരാജകോട്ടയാണ് കിഴക്കെകക്കതിരൂര്. ബിജെപിക്കാരനായതിനാല്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് തിട്ടൂരം പുറപ്പെടുവിച്ച് യുവാവിനെയും, കുടുംബത്തെയും ആട്ടിയോടിച്ച് വീടിനകത്ത് തെങ്ങിന്‍തൈ നട്ട കര്‍ഷക ഗ്രാമം. അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത പാര്‍ട്ടിഗ്രാമം. ഇവിടെയായിരുന്നു ജീവിക്കാനുളള മനുഷ്യന്റെ അടിസ്ഥാനാവശ്യത്തിനു വേണ്ടി മനോജ് പോരടിച്ചത്. ന്നാല് സംഘപ്രസ്ഥാനത്തില്‍ വിശ്വസിച്ചു പോയതിനാല്‍ മരണവാറണ്ടു നല്കി ജയരാജ ശിഷ്യന്മാന് തക്കം പാര്‍ത്തു 2014 സെപ്തംബര്‍ 1ന് വിധി നടപ്പാക്കുകയായിരുന്നു. ഇവിടെ ഈ മണ്ണിലാണ് എന്റെ സഹോദരന്റെ ഒളിമങ്ങാത്ത ഓര്‍മ്മകളെ നെഞ്ചേറ്റി ജനാധിപത്യ പോരാട്ടത്തിന് തയ്യാറായത്. എല്ലാവരില്‍ നിന്നും നല്ല പ്രതികരണമാണ് ഉണ്ടായതെന്ന് കെ.ധന്യ ജന്മഭൂമിയോടു പറഞ്ഞു. വോട്ടര്‍മാരുടെ അനുകൂല നിലപാടില്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയുടെ പ്രതീക്ഷയും. കൂത്തുപറമ്പ് ബ്ലോക്ക് പാട്യം ഡിവിഷന് സ്ഥാനാര്‍ത്ഥി ടികെ.സരളയും സഹപ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിക്കൊപ്പം സമ്പര്‍ക്കത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: