തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ ബിജെപിയുടെ പോസ്റ്ററുകളും ഫ്ളക്സുകളും വ്യാപകമായി തകര്‍ത്തതില്‍ ബിജെപി പെരിങ്ങര ഗ്രാമപഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്തിലെ പത്ത്,പതിനെന്ന്,പന്ത്രണ്ട്, വാര്‍ഡുകളിലാണ് ഫ്ളക്സുകളും പോസ്റ്ററുകളും കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിരുന്നു. പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി വേണുഗോപാല്‍,നിയോജക മണ്ഡലം വെസ്പ്രസിഡന്റ് വിജയന് നായര്‍,കര്‍ഷക മോര്‍ച്ച സംസ്ഥാന സമിതി അംഗം രവീന്ദ്രനാഥ്, പ്രകാശ്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: