തിരുവല്ല: ഇടതുവലത് മുന്നണികള്‍ക്കും ബിജെപിക്കും ശക്തമായ വേരോട്ടമുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് കോയിപ്രം. ഇരുമുന്നണികളും മാറിമാറി വിജയം കണ്ട മണ്ഡലത്തില്‍ വികസനം വളരെ പിന്നിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമായിരുന്നു ഡിവിഷന് നിലകൊണ്ടത്. വിഭാഗീയ അസ്വാര്യങ്ങള്ക്കിടയിലും ഡിവിഷന് പിടിച്ചടക്കാനുള്ള ഇരുമുന്നണികളുടെയും ശ്രമത്തിന് കനത്ത വെല്ലുവിളിയുമായാണ് ബിജെപി മത്സരത്തിലേക്ക് കടക്കുന്നത്. നന്നൂര്‍, ഇരവിപേരൂര്‍, ഓതറ, പൂവത്തൂര്‍, പുല്ലാട്, തെള്ളിയൂര്‍, പുറമറ്റം ബ്ലോക്ക് ഡിവിഷനുകളില്‍പ്പെട്ട ജില്ലാ പഞ്ചായത്തിലെ 50 വാര്‍ഡുകളിലായാണ് ഡിവിഷന് വ്യാപിച്ചുകിടക്കുന്നത്. ഡിവിഷന്റെ വിവിധ മേഖലകളിലെ വികസന വിഷയങ്ങള്‍തന്നെയാണ് ഇക്കുറിയും തിരഞ്ഞെടുപ്പ രംഗത്തെ ചൂടുപിടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: